ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അവനെ നിശബ്ദനാക്കാനായാല്‍ ഇന്ത്യ വീഴും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് കമ്മിന്‍സ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യന്‍ താരം ആരാണെന്നു വെളിപ്പെടുത്തി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ പേസ് ബോളിംഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്നതെന്ന് കമ്മിന്‍സ് പറഞ്ഞു.

ഞാന്‍ ജസ്പ്രീത് ബുംറയുടെ വലിയൊരു ഫാനാണ്. അദ്ദേഹം ഒരു അതിശയിപ്പിക്കുന്ന ബോളറാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറയെ നിശബ്ദനാക്കി നിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കു പരമ്പര ജയിക്കാന്‍ സാധിക്കു.

ബുംറയ്ക്കൊപ്പം വേറെയും ചില കളിക്കാരുണ്ട്. അവര്‍ ഓസ്ട്രേലിയയില്‍ അധികം കളിക്കുകയും ചെയ്തിട്ടില്ല. ഞങ്ങള്‍ അവരുടെയൊന്നും പ്രകടനം ഒരുപാട് കാണുകയും ചെയ്തിട്ടില്ല. എങ്ങനെയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ വരികയെന്നു നമുക്കു നോക്കാം- കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യയുമായുള്ള അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളും ഒരുപാട് മുമ്പായിരുന്നു. ഞങ്ങള്‍ അവയില്‍ നിന്നെല്ലാം കരകയറിക്കഴിഞ്ഞു. ഞാനൊരിക്കലും രോഹിത് ശര്‍മയോടൊപ്പം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ എനിക്കു അത്ര നന്നായിട്ട് അറിയുകയുമില്ല. എങ്കിലും വളരെയധികം സംഘടിതമായ, നന്നായി പ്ലാന്‍ ചെയ്തിട്ടുള്ള ടീമായാണ് ഇന്ത്യ കാണപ്പെടുന്നത്- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വുഡ്‌ലാന്റ് ഇന്ത്യയില്‍ ഇനി വിയര്‍ക്കും; പ്രമുഖ അമേരിക്കന്‍ പാദരക്ഷ കമ്പനിയുമായി കൈകോര്‍ത്ത് റിലയന്‍സ്

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

"മെസിയെ എനിക്ക് ഭയം, പന്തുമായി വരുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും"; പോളണ്ട് ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

നവീൻ ബാബുവിന്റെ മരണം: കേസെടുത്ത്‍ മനുഷ്യാവകാശ കമ്മീഷൻ; ജില്ലാ ഭരണകൂടത്തിന് കത്തയച്ചു

'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍