ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് മറ്റൊരു കാണ്‍പൂര്‍; മുന്നറിയിപ്പ് നല്‍കി ബ്രാഡ് ഹാഡിന്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കാണ്‍പൂര്‍ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയ കാഴ്ച വിയ്മയിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മഴ മൂലം നഷ്ടമായെങ്കിലും, നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബംഗ്ലാദേശിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് ഇന്ത്യ 34.4 ഓവറില്‍ 285/9 ഡി എന്ന സ്‌കോര്‍ ചെയ്യുകയും രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലദേശിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അഞ്ചാം ദിവസം ഇന്ത്യ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കുകയും 95 റണ്‍സിന്റെ വിജയലക്ഷ്യം 40ല്‍ അധികം ഓവര്‍ ബാക്കിനില്‍ക്കെ മറികടക്കുകയും ചെയ്തു.

ഓസ്ട്രേലിയയിലും ഇതേ പ്രകടനം ഇന്ത്യക്ക് ആവര്‍ത്തിക്കാനാകും. ഏറ്റവും മോശം ഫലം ആതിഥേയര്‍ക്ക് സമനിലയാകുമായിരുന്നു. ഇന്ത്യ ഒരു തോല്‍വിയായി അവസാനിക്കാന്‍ ഒരു വഴിയുമില്ലായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. കാണാന്‍ നല്ലതായിരുന്നു. ഒരു ടെസ്റ്റ് മാച്ച് വിജയിക്കാനുള്ള ഒരു മികച്ച മാര്‍ഗമായിരുന്നു അത്.

ഇന്ത്യന്‍ കളിക്കാര്‍ മത്സരം ജയിക്കാന്‍ അങ്ങേയറ്റം വരെ പോയി. കളിക്കാര്‍ അവരുടെ റണ്ണിനെക്കുറിച്ച് വിഷമിച്ചില്ല. ബംഗ്ലാദേശിനെ രണ്ട് തവണ പുറത്താക്കാന്‍ സമയം കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. രോഹിത് ശര്‍മ്മയ്ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഹാറ്റ്‌സ് ഓഫ്. രോഹിത് എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഈ ക്രിക്കറ്റ് ശൈലി എനിക്ക് ഇഷ്ടമാണ്- ഹാഡിന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ