ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും': ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കാര്യത്തില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ജയം നേടുന്നത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കാണ് മുന്‍തൂക്കമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നും ഓസ്ട്രേലിയന്‍ മണ്ണില്‍ വീണ്ടും വിജയിച്ചാല്‍ അത് അവരുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് കൃത്യമായ സ്‌കോര്‍ ലൈന്‍ പറയാന്‍ കഴിയില്ല. പക്ഷേ ഓസ്ട്രേലിയക്കാണ് മുന്‍തൂക്കം എന്ന് ഞാന്‍ കരുതുന്നു. ബൗണ്‍സില്‍ മൂന്നാം തവണയും ഓസ്ട്രേലിയന്‍ തീരത്ത് അവരെ തോല്‍പ്പിക്കുക എന്നത് ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടാണ്.

അത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ഇന്ത്യ അത് ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നായിരിക്കും അത്. അതില്‍ സംശയമില്ല- കാര്‍ത്തിക് പറഞ്ഞു.

അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാന്‍ ടീം ഇന്ത്യ ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയിലേക്ക് പോകും. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നവംബര്‍ 22-ന് പെര്‍ത്തില്‍ ആരംഭിക്കും. ഡിസംബര്‍ 6 മുതല്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് അഡ്ലെയ്ഡ് ആതിഥേയത്വം വഹിക്കും. ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍, സിഡ്‌നി എന്നിവ വേദിയാകും.

കഴിഞ്ഞ രണ്ട് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മറുവശത്ത്, ഓസ്ട്രേലിയ 2014-ന് ശേഷം ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ല.

ഇന്ത്യന്‍ ടീം നിലവില്‍ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സ്വന്തം തട്ടകത്തില്‍ കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ 280 റണ്‍സിന്റെ അനായാസ ജയം ഉറപ്പിച്ചു. കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്. ശേഷം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കും.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി