ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാമ്പിൽ ആശങ്ക

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. പെര്‍ത്തില്‍ നടന്ന ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെ സൂപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന് പരിക്കേറ്റു. കൈമുട്ടിന് പരിക്കേറ്റ താരം ഗ്രൗണ്ട് വിട്ടു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രോഹിത്തിന് പകരക്കാരനായി യശ്വസി ജയ്സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള മുന്‍നിര റണ്ണറാണ് അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന രാഹുലിന് ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ റണ്‍സ് നേടാനായില്ല. ന്യൂസിലന്‍ഡിനെതിരെ ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ചെങ്കിലും മോശം പ്രകടനം കാരണം ബാക്കിയുള്ള മത്സരങ്ങളില്‍ രാഹുലിന് ബെഞ്ചില്‍ സ്ഥാനം ലഭിച്ചു.

ഈ മാസം 22 ന് പെര്‍ത്തില്‍ തുടങ്ങുന്ന പോരാട്ടത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് തുടക്കമാകും. ഹാട്രിക് പരമ്പര നേട്ടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

Latest Stories

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല