ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സഞ്ജുവിന് സാധ്യതകള്‍ ഉയരുമ്പോള്‍ വെല്ലുവിളിയായി ഇഷാന്‍, അപ്രതീക്ഷിത ഉയിര്‍ത്തെഴുന്നേല്‍പ്പ്!

അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനായി യുവ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമിലേക്ക് മടങ്ങിവരുമെന്ന് റിപ്പോര്‍ട്ട്. പിടിഐ പറയുന്നതനുസരിച്ച്, നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി 2024-25 സീസണില്‍ ജാര്‍ഖണ്ഡിനായി മികച്ച സെഞ്ച്വറി നേടിയതിന്റെ ബലത്തില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇഷാന്‍ കിഷന്‍ ഓസ്ട്രേലിയ എയ്ക്കെതിരെ രണ്ട് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും സീനിയര്‍ ഇന്ത്യ ടീമുമായി ഒരു ഇന്‍ട്രാ-സ്‌ക്വാഡ് മത്സരവും കളിക്കാന്‍ ഒരുങ്ങുകയാണ്. മക്കെയിലും മെല്‍ബണിലും നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കുവേണ്ടി താരം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഷന്‍ നിലവില്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ നയിക്കുകയാണ്.

രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ ജാര്‍ഖണ്ഡിന്റെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിനത്തില്‍ കിഷന്‍ 158 പന്തില്‍ 13 ഫോറും 2 സിക്‌സും സഹിതം 101 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ജാര്‍ഖണ്ഡ് ദിവസത്തെ കളി അവസാനിപ്പിച്ചത്. ഓഗസ്റ്റില്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയതിന് ശേഷം റെഡ്-ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്.

ഈ വര്‍ഷമാദ്യം, ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) കേന്ദ്ര കരാറുകളില്‍ നിന്ന് കിഷനെ ഒഴിവാക്കിയിരുന്നു. 2023ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരമ്പരയില്‍ നിന്ന് പാതിവഴിയില്‍ താരം പിന്മാറിിരുന്നു. അതിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടുന്നതില്‍ കിഷന്‍ പരാജയപ്പെട്ടതിന് ശേഷം, ദേശീയ ടീമില്‍ വീണ്ടും സ്ഥാനം നേടുന്നതിന് ബാറ്റര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് അന്നത്തെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രസ്താവിച്ചിരുന്നു.

‘അവന്‍ ഒരു ഇടവേള അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ഇടവേള നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവന്‍ തയ്യാറാവുമ്പോഴെല്ലാം, കുറച്ച് ക്രിക്കറ്റ് കളിച്ച് മടങ്ങിവരേണ്ടതുണ്ട്. തിരഞ്ഞെടുക്കല്‍ അവന്റേതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല’ എന്നാണ് ദാവിഡ് പറഞ്ഞത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?