ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാനിരിക്കെ മത്സരത്തിൽ താൻ ഏറ്റവും കൂടുതൽ പേടിക്കുന്നതും, വിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നതുമായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരമായ നഥാൻ ലിയോൺ. ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ റൺ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് വിരാട് കോഹ്ലി. ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന താരവും അദ്ദേഹമാണ്. വിരാടിന്റെ വിക്കറ്റ് എടുക്കാനാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്.

നഥാൻ ലിയോൺ പറയുന്നത് ഇങ്ങനെ:

“ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോഹ്‌ലിക്ക് മികച്ച റെക്കോര്‍ഡുകളാണുള്ളത്. ചാമ്പ്യന്മാരെ നിങ്ങള്‍ക്ക് എഴുതിത്തള്ളാനാവില്ല. എനിക്ക് വിരാട് കോഹ്‌ലിയോട് ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യം മറച്ചുവെക്കുന്നതില്‍ കാര്യമില്ല. കോഹ്‌ലിയെ പുറത്താക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും. കോഹ്‌ലിക്കെതിരെ മത്സരിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു”

ഇന്ത്യൻ ടീമിന്റെ നിലവിലെ സാഹചര്യത്തെ പറ്റിയും, അവരോട് മുൻപ് ഏറ്റുമുട്ടിയപ്പോൾ കിട്ടിയ അനുഭവങ്ങളെ കുറിച്ചും നഥാൻ ലിയോയോൺ സംസാരിച്ചു.

“ഇന്ത്യ എക്കാലത്തെയും അപകടകാരിയായ ടീമാണ്. അവരുടെ ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ മാത്രമാണുള്ളത്. പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളും കഴിവുള്ള യുവതാരങ്ങളുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. അവരെ ഒരിക്കലും നിങ്ങള്‍ക്ക് നിസ്സാരമായി കാണാനാവില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ ഞങ്ങള്‍ക്കെതിരെ ഇന്ത്യ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നു” നഥാൻ ലിയോൺ പറഞ്ഞു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!