ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി: സൂപ്പര്‍ താരം ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നില്ല!

ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ യാത്ര ചെയ്യില്ലെന്ന് സ്ഥിരീകരിച്ചു. ബിജിടി 2024-25ലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാരണം രോഹിത്തും ഭാര്യയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രണ്ട് ബാച്ചുകളിലായിട്ടാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുന്നതിന ഓസ്ട്രേലിയയ്ക്കെതിരെ നാല് ടെസ്റ്റുകള്‍ ജയിക്കേണ്ടതുണ്ട്.

രോഹിത് ശര്‍മ്മ ആദ്യ ബിജിടി ടെസ്റ്റ് കളിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ, രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യയെ ആരു നയിക്കുമെന്നതിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ആദ്യ ടെസ്റ്റിന് മുന്നോടിയായി, ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, രോഹിതിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് വെളിപ്പെടുത്തി.

‘ബുംറ വൈസ് ക്യാപ്റ്റന്‍ ആണ്, രോഹിത് ഇല്ലെങ്കില്‍ പെര്‍ത്തില്‍ അവന്‍ നായകനാകും’, ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം