ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'മുഹമ്മദ് ഷമിക്ക് പകരക്കാരനായി ആ പേസര്‍ വരണം'; നിരീക്ഷണവുമായി ബ്രെറ്റ് ലീ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി മുഹമ്മദ് ഷമി ഫിറ്റ്നല്ലെങ്കില്‍ നിര്‍ണായകമായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യക്ക് എക്സ്പ്രസ് പേസര്‍ മായങ്ക് യാദവിനെ ഉള്‍പ്പെടുത്താമെന്ന് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ബ്രെറ്റ് ലീ. മായങ്ക് മൂന്ന് ടി20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഒരു ബാറ്ററും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് ഉയര്‍ന്ന പേസെന്ന് ലീ പറഞ്ഞു.

150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള ഒരു ബോളറെ നേരിടാന്‍ ലോകത്തിലെ ഒരു ബാറ്ററും ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ ഷമി ഫിറ്റല്ലെങ്കില്‍ മായങ്കിനെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും ഫോക്സ് ക്രിക്കറ്റിനോട് സംസാരിച്ച ലീ അഭിപ്രായപ്പെട്ടു.

‘അവര്‍ (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്) അവനെ (മായങ്കിനെ) അല്‍പ്പം പരുത്തി കമ്പിളിയിലാക്കി. മുഹമ്മദ് ഷാമി തയ്യാറല്ലെങ്കില്‍, ചുരുങ്ങിയത് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. ഈ ഓസ്ട്രേലിയന്‍ വിക്കറ്റുകളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ 135-140 കി.മീ വേഗതയില്‍ പന്തെറിയുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് അത് കുഴപ്പമില്ല, പക്ഷേ നിങ്ങള്‍ 150 കി.മീ വേഗത്തിലെറിയുമ്പോള്‍ അങ്ങനല്ല- ലീ പറഞ്ഞു.

അടുത്തിടെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്കായി മായങ്ക് ടി20 ഐയില്‍ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6.91 ഇക്കോണമിയില്‍ താരം നാല് വിക്കറ്റ് വീഴ്ത്തി. 2022 ലെ രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ മായങ്ക് ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചത്. ഐപിഎല്‍ 2024 ലെ തന്റെ എക്സ്പ്രസ് പേസിലൂടെ വളരെയധികം ശ്രദ്ധ നേടിയ മായങ്ക്, ഉജ്ജ്വലമായ വേഗതയില്‍ പന്തെറിയാനുള്ള കഴിവ് കാരണം ഇന്ത്യന്‍ ടീമിലേക്ക് അതിവേഗം ട്രാക്ക് ചെയ്യപ്പെട്ടു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ