ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അവനെ നേരിടാന്‍ കാത്തിരിക്കുന്നു'; യുദ്ധം പ്രഖ്യാപിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി യുദ്ധം പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്. കോഹ്ലിയുമായുള്ള ഫീല്‍ഡിലെ ഏറ്റുമുട്ടലുകള്‍ താനെന്നും ആസ്വദിക്കുന്നുണ്ടെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. താനും കോഹ്ലിയും വളരെക്കാലമായി ഒരുമിച്ച് ഗെയിം കളിച്ചിട്ടുണ്ടെന്നും ഈ പോരാട്ടങ്ങള്‍ തങ്ങളെന്നും ആസ്വദിച്ചിട്ടുണ്ടെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

വിരാട് കോഹ്ലിയുമായുള്ള എന്റെ പോരാട്ടങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നു. കാരണം ഞങ്ങള്‍ പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും ചില നല്ല യുദ്ധങ്ങള്‍ ഉണ്ട്. ഒന്നോ രണ്ടോ തവണ അവനെ പുറത്താക്കാന്‍ എനിക്ക് കഴിഞ്ഞു. അവന്‍ കുറച്ച് സ്‌കോര്‍ ചെയ്തു എന്നതില്‍ സംശയമില്ല. ഇത് എല്ലായ്‌പ്പോഴും ഒരു നല്ല മത്സരമാണ്, ഞങ്ങള്‍ രണ്ടുപേരും ആസ്വദിക്കുന്ന ഒന്നാണ്- സ്റ്റാര്‍ക് പറഞ്ഞു.

അതേസമയം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പുറത്തായി. അടുത്ത ദിവസങ്ങളില്‍ താരത്തിന് മുതുകില്‍ ശസ്ത്രക്രിയ ആവശ്യമാണ്. അതിനാല്‍ ആറ് മാസത്തേക്ക് അദ്ദേഹം കളിക്കില്ല. ഇത് ഐപിഎല്‍ 2025 ലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും സംശയത്തിലാക്കുന്നു.

ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനവും പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമാകും. സെപ്റ്റംബറില്‍, ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോള്‍ മത്സരങ്ങള്‍ക്കിടെ ഗ്രീനിന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും സ്ട്രെസ് ഒടിവുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്താന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരായത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ