അവന്മാർ രണ്ടും എന്റെ മുന്നിൽ വീണതാണ്, കോഹ്‌ലിയും രോഹിതും നെറ്റ്സിൽ വേട്ടമൃഗങ്ങൾ ആയിരുന്നു എന്ന് ഇന്ത്യൻ സ്പിന്നർ; കൂടെ നിർണായക വെളിപ്പെടുത്തലും

ചെന്നൈയിൽ ഇന്ത്യയുടെ നെറ്റ് സെഷനുകളിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് പന്തെറിഞ്ഞതോടെ തൻ്റെ ആത്മവിശ്വാസം ഗണ്യമായി വർധിച്ചതായി മുംബൈ ഓഫ് സ്പിന്നർ ഹിമാൻഷു സിംഗ്. തനിക്ക് രണ്ട് താരങ്ങളെയും നെറ്റ്സിൽ തോൽപ്പിക്കാൻ സാധിച്ചെന്നും അതിൽ തന്നെ കോഹ്‌ലിയെ തോൽപ്പിച്ചപ്പോൾ കൂടുതൽ സാധിച്ചപ്പോൾ സന്തോഷം തോന്നിയെന്നും ഹിമാൻഷു പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ചെന്നൈയിൽ നടന്ന ഇന്ത്യയുടെ ആറ് ദിവസത്തെ ക്യാമ്പിൽ നെറ്റ് ബൗളർമാരിൽ ഒരാളായിരുന്നു ഹിമാൻഷു. 3-53 എന്ന ശ്രദ്ധേയമായ കണക്കുകൾ അദ്ദേഹം മുംബൈ ഒഡീഷയെ തകർത്തെറിഞ്ഞപ്പോൾ താരം മികവ് കാണിച്ചിരുന്നു. ത്രിപുരയ്‌ക്കെതിരായ തൻ്റെ മുൻ പോരാട്ടം സമനിലയിൽ അവസാനിച്ചപ്പോൾ 6-65 എന്ന കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. 59 റൺസ് സ്‌കോർ ചെയ്യുകയും ചെയ്‌തതിന് അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

മുംബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി ബികെസിയിൽ മുംബൈ ഒഡീഷയെ തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹിമാൻഷു, ഇന്ത്യയുടെ വമ്പൻ താരങ്ങൾക്ക് നെറ്റ്‌സിൽ ബൗളിംഗ് നൽകിയത് രഞ്ജി ട്രോഫി വെല്ലുവിളിക്ക് തന്നെ ഒരുക്കിയതെങ്ങനെയെന്ന് വിശദീകരിച്ചു. ചെറുപ്പക്കാരൻ ഇങ്ങനെ പറഞ്ഞു.

“ഞാൻ നടത്തിയ ഒരുക്കങ്ങൾ എന്നെ സഹായിച്ചു. ഫ്ലാറ്റ് വിക്കറ്റുകൾ ആയിരുന്നു എനിക്ക് കിട്ടിയത്. ഇന്ത്യൻ ടീമിലെ വലിയ താരങ്ങൾക്ക് എതിരെ ഞാൻ പന്തെറിഞ്ഞു. ഏറ്റവും കൂടുതൽ പന്തെറിഞ്ഞത് ദ്രുവ് ജുറലിന് എതിരെ ആയിരുന്നു. അദ്ദേഹത്തിന് എതിരെ പന്തെറിഞ്ഞത് നല്ല അനുഭവം ആയിരുന്നു. പിന്നെ കോഹ്‌ലി, രോഹിത് തുടങ്ങിയ മഹാന്മാർക്ക് എതിരെ പന്തെറിയുകയും അവരുടെ വിക്കറ്റ് എടുക്കുകയും ചെയ്തു. ഇതിൽ കോഹ്‌ലിയുടെ വിക്കറ്റ് എനിക്ക് സന്തോഷം നൽകി.” താരം പറഞ്ഞു.

മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന്, ഹിമാൻഷു 18.18 ശരാശരിയിൽ 16 വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഒരു അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റും അതിൽ ഉൾപ്പെടും.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!