Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ബോള്‍ട്ടിന്റെ 15 പന്തുകള്‍, നാണംകെട്ട് ലങ്ക

, 3:09 pm

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ സംഹാരതാണ്ഡവമായി ന്യൂസീലന്‍ഡ് ഫാസ്റ്റ് ബോളര്‍ ട്രെന്റ് ബോള്‍ട്ട്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കേവലം 15 പന്തുകളില്‍നിന്ന് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ ശ്രീലങ്ക 104 റണ്‍സിന് പുറത്തായി. ന്യൂസീലന്‍ഡിന് 74 റണ്‍സിന്റെ ലീഡും മല്‍സരത്തില്‍ ലഭിച്ചു.

മല്‍സരത്തിന്റെ ആദ്യദിനം പത്ത് ഓവര്‍ എറിഞ്ഞ ബോള്‍ട്ടിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. രണ്ടാം ദിനത്തിലെ പ്രകടനത്തിലൂടെ ആ പോരായ്മയ്ക്കു പരിഹാരം കാണുകയായിരുന്നു ട്രെന്റ് ബോള്‍ട്ട്.

രണ്ടാം ദിനം വെറും 40 മിനിറ്റ് സമയമെടുത്താണ് ബോള്‍ട്ട് ശ്രീലങ്കന്‍ മധ്യനിരയെയും വാലറ്റത്തെയും കൂടാരം കയറ്റിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമായത്.

മൂന്നാം പന്തില്‍ പുറത്തായത് റോഷന്‍ സില്‍വ. അവസാന അഞ്ച് വിക്കറ്റുകള്‍ വീണതു വെറും നാല് റണ്‍സ് മാത്രം എടുക്കുന്നതിനിടെയാണ്. ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്റെയും ഏറ്റവും മോശം പ്രകടനമാണിത്

മല്‍സരത്തില്‍ 15 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയതു താരത്തിന്റെ ടെസ്റ്റ് കരിയറിലെ തന്നെ മികച്ച പ്രകടനമാണ്. മാര്‍ച്ചില്‍ ഈഡന്‍ പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരെ 32 റണ്‍സ് വിട്ടുകൊടുത്തു താരം ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു

Advertisement