ടി20 ലോകകപ്പില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും വലിയ ഭീഷണിയാകുന്ന ബോളര്‍; മുന്നറിയിപ്പ് നല്‍കി ഡേവിഡ് മില്ലര്‍

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാ ബാറ്റര്‍ക്കും കാര്യമായ ഭീഷണിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ബോളറെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലര്‍.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഒരു പ്രധാന വെല്ലുവിളിയായി മില്ലര്‍ ഇന്ത്യയുടെ പ്രീമിയര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു. ബുംറ നിലവില്‍ മികച്ച ഫോമിലാണെന്നും വര്‍ഷങ്ങളായി ലോകോത്തര ബോളര്‍ എന്ന പദവി നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ബുംറ നന്നായി ബോള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കൂടാതെ അദ്ദേഹം വര്‍ഷങ്ങളായി ലോകോത്തര ബോളറാണ്. ലോകകപ്പിലെ മറ്റെല്ലാ ബാറ്റര്‍മാരെയും പോലെ അദ്ദേഹം എനിക്കും ഒരു ഭീഷണിയാണ്- മില്ലര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ഗുജറാത്തിനായി തിളങ്ങിയ മില്ലര്‍ ആഗോള ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ ഫിനിഷറായി നിര്‍ണായക പങ്ക് വഹിക്കും. ജൂണ്‍ 3 ന് ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അവരുടെ കാമ്പെയ്ന്‍ ആരംഭിക്കും.

Latest Stories

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

IPL 2025: എനിക്ക് ഭയം ഇല്ല, ഏത് ബോളർ മുന്നിൽ വന്നാലും ഞാൻ അടിക്കും: വൈഭവ് സുര്യവൻഷി

'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ