അയ്യപ്പനായി പൊള്ളാർഡ് കോശിയായി ബ്രാവോ, ചെന്നൈയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ പ്രേമികൾ ഒരിക്കലും മറക്കാൻ ഇഷ്ടപെടാത്ത ഒരു സംവിധായൻ ആയിരിക്കും സച്ചി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, എടുത്ത സിനിമകൾ, ഇതെല്ലം മലയാള സിനിമ പ്രേമികളെ ത്രസിപ്പിച്ചിട്ടുണ്ട്. പറയാൻ ബാക്കിവെച്ച കഥകളുമായി സച്ചി പരനാക്കണപ്പോൾ അദ്ദേഹം ചെയ്തുവെച്ച സിനിമകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ പ്രേമികളുടെ നെഞ്ചിലേക്ക് കയറിയ ചിത്രമാണ് അയ്യപ്പനും കോശിയും. ബിജുമേനോൻ അയ്യപ്പൻ എന്ന പോലീസ് കഥാപരത്രമായിട്ട് എത്തിയപ്പോൾ പൃഥ്വിരാജ് കോശി കുര്യൻ എന്ന റിട്ടയേർഡ് പട്ടാളക്കാരനായി നിറഞ്ഞാടി.

ആരാണ് ശരി, ആരാണ് തെറ്റ് എന്ന ചോദ്യം പ്രേക്ഷകരുടെ മനസിലേക്ക് ബാക്കിവെച്ച ചിത്രത്തിലെ ഗാനം ലോക ശ്രദ്ധ നേടിയതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ ടീമായ ചെന്നൈ നാളെ നടക്കാനിരിക്കുന്ന മുംബൈയുമായിട്ടുള്ള എൽ ക്ലാസ്സിക്കോ പോരാട്ടത്തിന് മുമ്പ് പോസ്റ്റ് ചെയ്ത അയ്യപ്പനെയും കോശിയെയും കണ്ട് ആരാധകർ ഞെട്ടി.

അയ്യപ്പനായി മുംബൈ ഇന്ത്യൻസിന്റെ എക്കാലെത്തയും മികച്ച താരങ്ങളിൽ ഒരാളായ പൊള്ളാർഡ് ആണെങ്കിൽ കോശിയാകുന്നത് ചെന്നൈയുടെ ഇതിഹാസം ബ്രാവോയാണ്. ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിൽ അതാത് ടീമുകളുടെ പരിശീലക സംഘത്തിലാണെങ്കിലും രണ്ടു പേരും ഉണ്ടാക്കിയ ഓളം അത്രക്കും വലുതായിരുന്നു. ഈ രണ്ട് താരങ്ങൾ ഉണ്ടെങ്കിൽ കളിയുടെ ഏത് സമയത്തും തിരിച്ചുവരാം എന്ന വിശ്വാസം ടീമുകൾക്ക് ഉണ്ടായിരുന്നു.

എന്തായാലും പുതിയ അയ്യപ്പനെയും കോശിയെയും കണ്ടപ്പോൾ സച്ചി എന്ന സംവിധായകനും ആരാധകർ നന്ദി പറയുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ