Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ബ്രാവോ പാടി; മതിമറന്നാടി സിവയും ഗ്രാസ്യയും

, 3:18 pm

ചെന്നൈയുടെ വെസ്റ്റിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ എല്ലാ അര്‍ത്ഥത്തിലും ഓള്‍റൗണ്ടര്‍ തന്നെയാണ്.അത് കളിക്കളത്തിലാണെങ്കിലും കളിക്കളത്തിനു പുറത്താണെങ്കിലും. ഒരു പക്ക എന്റര്‍ടെയ്‌നറാണ് ബ്രാവോ. ബ്രാവോയുടെ ചാമ്പ്യന്‍ എന്ന മ്യൂസിക് ആല്‍ബം സൂപ്പര്‍ഹിറ്റാണ്.

2016 ല്‍ റിലീസായ ആല്‍ബം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മാത്രമല്ല, കുട്ടികള്‍ക്കിടയിലും ഏറെ പ്രിയങ്കരമായി മാറിയിരുന്നു. എന്തായാലും ബ്രാവോയുടെ ചാമ്പ്യന്‍ സോംഗ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ചെന്നൈ താരം സുരേഷ് റെയ്‌നയുടെ മകള്‍ ഗ്രാസ്യയുടെ ജന്മദിനാഘോഷത്തിലായിരുന്നു ബ്രാവോയുടെ പ്രകടനം. ബ്രാവോയുടെ പാട്ടിനൊപ്പം ഗ്രാസ്യയും ധോണിയുടെ മകള്‍ സിവയും ചുവടുകള്‍ വയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

 

ഗ്രാസ്യയുടെ രണ്ടാം ജന്മദിനാഘോഷത്തിലാണ് അതിഥികളായി ധോണിയും ബ്രാവോയും എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത് കേക്ക് മുറിക്കുമ്പോള്‍ ജന്മദിന ഗാനം പാടാനും ഇവര്‍ മറന്നില്ല.

Advertisement