വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, മൂന്നാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ഉമ്രാനെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ലീ കൂടുതല്‍ അനുഭവപരിചയം നേടുന്നതിന് മാനേജ്മെന്റ് പേസറിനെ ‘ഡീപ് എന്‍ഡില്‍’ പരീക്ഷിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്റെ ടീമിലെ ആദ്യത്തെ തിരഞ്ഞെടുക്കല്‍ അവനായിരിക്കും. കാരണം തികച്ചും പച്ചയായ വേഗത പ്രയോജനപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ അവനെ പരിപാലിക്കേണ്ടതുണ്ട്. ‘ഡീപ് എന്‍ഡില്‍’ അവനെ പരീക്ഷിക്കേണ്ടതുണ്ട്. ഫ്രീയായി കളിക്കാനും ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ ഭയപ്പെടുത്താനും അവനെ അനുവദിക്കുക- ലീ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കും ഉമ്രാനെ താന്‍ അനുകൂലിക്കുന്നുവെന്നും മാനേജ്മെന്റ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ലീ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് അവനെ ഇഷ്ടമാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തു. എന്തിന് അവനെ മാറ്റിനിര്‍ത്തണം?’
അവന്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് കളിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവനെ കൊണ്ടുപോയില്ല, പക്ഷേ അവന്‍ അവിടെ ഉണ്ടായിരിക്കണമായിരുന്നു’ ലീ കൂട്ടിച്ചേര്‍ത്തു.