ബിലാല്‍ ഹുസൈന്‍
പത്താന്‍ ബ്രദേഴ്‌സ് സുപ്രീമസി! ഇര്‍ഫാന്‍ പത്താന്‍ 2/22 in four overs! ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ്, മൂന്ന് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വിട്ടുനല്‍കി മൊമന്റം മാറ്റിയ പ്രകടനം. ഒടുവില്‍ വിജയം ഉറപ്പിച്ച റണ്‍സുകളും.
യൂസഫ് പത്താന്‍, 40 ബോളില്‍ 80 റണ്‍സ്, 9 ഫോറും അഞ്ച് സിക്‌സും! ഈ ബാറ്റിങ് ലൈനപ്പ് വച്ച് എന്ത് ചെയ്യാനാ എന്ന് തോന്നിച്ച നിമിഷങ്ങളെ അടിച്ച് പറത്തിയ ഇന്നിങ്‌സ്!
അടിച്ചൊതുക്കിയത് വമ്പന്‍ ‘പേരുകളെ’ കൂടിയാണ്.
ലെജന്റ്‌സ് എന്ന പേരിട്ട് തട്ടിക്കൂട്ട് ടീം ഇറക്കി, സ്‌ക്വാഡില്‍ കണ്ണുംപൂട്ടി ലെജന്റ്‌സ് എന്ന് വിളിക്കാവുന്ന രണ്ടെണ്ണം കളിക്കാനും ഇല്ല. എന്നിട്ടും പേപറില്‍ സോളിഡ് ആയി തോന്നുന്ന, ഒന്നിലധികം ആക്ടീവ് ക്രിക്കറ്റര്‍മാര്‍ കളിക്കാന്‍ എത്തിയ ഏഷ്യാ ലയണ്‍സ് ടീമിനെ മലര്‍ത്തി അടിച്ചു എങ്കില്‍ ക്രെഡിറ്റ് മുഴുവനും പത്താന്‍ ബ്രദേഴ്‌സിന് നല്‍കണം!
ഒപ്പം യൂസഫിന് സപ്പോര്‍ട്ട് നല്‍കി ആങ്കര്‍ റോള്‍ നന്നായി നിര്‍വഹിച്ച ക്യാപ്റ്റന്‍ മുഹമ്മദ് കൈഫ്. അടുത്ത മാച്ചില്‍ ബിന്നിച്ചായന്റെ മികച്ച പ്രകടനം കൂടി ആഗ്രഹിക്കുന്നു – ഓപണിങ് വിത്ത് ദ ബാറ്റ് ആന്റ് ബോള്‍
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്
ലെജന്‍ഡറി ക്രിക്കറ്റ്: പത്താന്‍ സഹോദരന്മാര്‍ മിന്നിച്ചു, ഇന്ത്യ മഹാരാജാസിനു തകര്‍പ്പന്‍ ജയം