അയാള്‍ ചരിത്രം കുറിക്കുകയല്ല, ചരിത്രം അയാളുടെ ഭാഗമാവുകയാണ്; 90 കളില്‍ സച്ചിന്‍ എങ്ങനെ ആണോ അതുപോലെയാണ് ഇന്ന് ബുംമ്ര!

വിന്‍ഡിസ് പേസ് ബാറ്ററികളായ ആംബ്രോസ്, മാര്‍ഷല്‍, ഗാര്‍ണര്‍ ഇവര്‍ അടക്കി വച്ച റെക്കോര്‍ഡുകള്‍ക്ക് മുകളിലേക്കാണ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കള്‍ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ടീമില്‍ നിന്നും ഒരു പേസര്‍ ആരോടും ഒന്നും ചോദിക്കാതെ കടന്നു പോവുന്നത്.

പോവുന്ന വഴിയില്‍ കാണുന്നതെല്ലാം വേരോടെ പിഴുതെറിഞ്ഞു കൊണ്ട്, 85 ഇന്നിങ്‌സില്‍ പന്ത് എറിഞ്ഞപ്പോള്‍ ഒരു തവണ പോലും 100+ റണ്‍സ് വഴങ്ങിയിട്ടില്ല എന്ന സവിശേഷത പേറി കൊണ്ട്, കഴിഞ്ഞ ഇന്നിങ്‌സില്‍ വഴങ്ങിയ സിക്‌സറും ശേഷം നടന്ന ആഘോഷങ്ങളും തിരിച്ചു അതെ പടി രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചു നല്‍കിയ മാസ്മരിക പ്രതികാരം…!

29 വിക്കെറ്റ് കള്‍ നാലാം ദിനം ചായക്ക് മുന്‍പ് പിഴുതെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തു ഉള്ളവനെക്കാള്‍ 12 വിക്കറ്റ് ആണ് കൂടുതല്‍….! ജസ്പ്രീത് ബുംമ്രയുടെ പീക്ക് കണ്ടാസ്വധിക്കുമ്പോള്‍ അയാളില്‍ നമ്മള്‍ നിരന്തരം ആഗ്രഹിക്കുന്ന മാജിക് അദ്ദേഹം നിരന്തരം നമുക്ക് സമ്മാനിക്കുന്നു…! മറ്റുള്ളവര്‍ കളി മറക്കുമ്പോള്‍ നമുക്ക് നിരന്തരം പ്രതീക്ഷകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു.

*ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍
*കുറഞ്ഞ പന്തില്‍ 200 വിക്കറ്റ് നേടിയ നാലാമത്തെ പേസര്‍

അതെ ബുംമ്ര ചരിത്രം കുറിക്കുകയല്ല ചരിത്രം ബുംമ്രയുടെ ഭാഗമാവുകയാണ്…! ഈയിടെ മഗ്രാത്ത് പറഞ്ഞ പോലെ 90 കളില്‍ സച്ചിന്‍ എങ്ങനെ ആണോ അതുപോലെയാണ് ഇന്ന് ബുംമ്ര..

എഴുത്ത്: ശരത്ത് കാതല്‍ മന്നന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം