റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നെറ്റ് ബൗളർ മുകേഷ് കുമാർ ബൗളിംഗ് ആക്ഷനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ജസ്പ്രീത് ബുംറയുമായി സാമ്യത തോന്നുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുമ്പ് 2022ൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമായിരുന്ന മുകേഷ് കുമാറിൻ്റെ ബുംറയുടെയുടെ പോലെ ഉള്ള ആക്ഷന്റെ കുറ്റമറ്റ അനുകരണം ആരാധകരെയും പണ്ഡിതന്മാരെയും ഒരുപോലെ ആകർഷിച്ചു. ബുംറ ലൈക് താരത്തെ ഇന്ത്യയ്ക്ക് കിട്ടിയതിൽ മിക്കവാറും സന്തോഷം പ്രകടിപ്പിച്ചു.
മുമ്പ് ഗുജറാത്ത് ടൈറ്റൻസിനായി നെറ്റ്സിൽ ചിലവഴിച്ച കാലത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരത്തിന് മനസ്സുവെച്ചാൽ അടുത്ത ബുംറയോ അല്ലെങ്കിൽ അതിന് മുകളിൽ കഴിവുള്ള താരമോ ആകാമെന്നാണ് ആളുകൾ ഇതിന് പിന്നാലെ പറഞ്ഞിരിക്കുന്ന അഭിപ്രായം. ബുംറയെ പോലെ കഠിനാധ്വാനിയായ താരത്തിന് ഭാവിയിൽ ആ ലെവലിൽ എത്താൻ പറ്റുമെന്നാണ് കരുതപ്പെടുന്നത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗംഭീര വിജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരുന്നു. 41 പന്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ സെഞ്ച്വറി തികച്ച വിൽ ജാക്സിന്റെയും, 44 പന്തിൽ 70 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെയും മികച്ച കൂട്ടുകെട്ടാണ് ആർസിബിക്ക് ജയം അനായാസമാക്കിയത്.
സീസണിലെ ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയം കൂടിയാണ് ഇന്ന് കണ്ടത്. മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് കോഹ്‌ലി. മൂന്ന് സിക്സും ആറ് ഫോറുമടക്കമായിരുന്നു ഇന്നത്തെ ഇന്നിങ്ങ്സ്.