എന്നാലും എന്റെ മല്ലികേ, കാണിച്ച രണ്ട് മണ്ടത്തരങ്ങൾ കാരണം സൂപ്പർ ടീമുകൾക്ക് വമ്പൻ നഷ്ടം; ആരാധകർ കലിപ്പിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിൽ ലേലം നടത്തിപ്പുകാരിയായ മല്ലിക സാഗറിന് ഇന്നലെ അത്ര നല്ല ദിവസം ആയിരുന്നില്ല എന്ന് പറയാം. മല്ലിക സാഗർ വരുത്തിയ രണ്ട് പിഴവുകൾ ഗുജറാത്ത് ടൈറ്റൻസും (ജിടി), സൺറൈസേഴ്സ് ഹൈദരാബാദും (എസ്ആർഎച്ച്) ലേലത്തിൽ വമ്പൻ നഷ്ടങ്ങൾ വരുത്തി.

2024 പതിപ്പിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഓക്ഷണർ ആയി മല്ലിക സാഗർ മാറിയിരുന്നു. ശേഷം ഈ സീസണിലേക്കും മല്ലികയെ നിലനിർത്തുക ആയിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്നുകൊണ്ടിരിക്കുന്ന ലേലത്തിൽ അവൾക്ക് ചില വലിയ പിഴവുകൾ സംഭവിച്ചു, ആരാധകർ സോഷ്യൽ മീഡിയ വഴി ആ നിരാശ പ്രകടിപ്പിച്ചു.

മല്ലിക സാഗർ ചെയ്ത ഏറ്റവും വലിയ അബദ്ധം ജോസ് ബട്ട്‌ലറുടെ കാര്യത്തിലാണ് സംഭവിച്ചത്. രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് എന്നിവർ തമ്മിലുള്ള ലേല പോരാട്ടത്തിനൊടുവിൽ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്റ്റാർ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ സ്വന്തമാക്കി.

എന്നിരുന്നാലും, മല്ലിക സാഗർ ഒരു പിഴവ് വരുത്തിയില്ലെങ്കിൽ, ഗുജറാത്ത് ടൈറ്റൻസിന് ബട്ട്‌ലറിന് 25 ലക്ഷം രൂപ കുറച്ച് മാത്രം നൽകിയാൽ മതിയായിരുന്നു. ടൈറ്റൻസ് 15.50 കോടി രൂപക്ക് ബിഡ് പറഞ്ഞ് നിൽക്കുന്ന സമയത്ത് മല്ലിക നിങ്ങൾക്ക് കൂടുതൽ തുകക്ക് താത്പര്യമുണ്ടോ എന്ന് ലക്നൗവിനോട് ചോദിക്കുന്നു. സൂപ്പർ ജയൻറ്സ് തങ്ങൾക്ക് താത്പര്യമില്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ 15.50 കോടിക്ക് പകരം 15.75 കോടി എന്ന തെറ്റായ തുകയാണ് ശേഷം മല്ലിക പറഞ്ഞതും, ആ തുകക്ക് ഗുജറാത്തിന് കൈമാറുകയും ചെയ്തു.

ശേഷം മല്ലിക സാഗർ വരുത്തിയ മറ്റൊരു പ്രധാന അബദ്ധം അഭിനവ് മനോഹറിൻ്റെ കാര്യത്തിലായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ബാറ്റർ മെഗാ ലേലത്തിൽ പ്രവേശിച്ചത്. ആർസിബി, ചെന്നൈ ടീമുകളാണ് ബിഡിങ് ആരംഭിച്ചതെങ്കിലും ശേഷം ആർസിബി ഒഴിവായതോടെ ഗുജറാത്ത് രംഗത്ത് എത്തി.

2.40 കോടി രൂപയിൽ താരത്തിന്റെ വില എത്തിയതോടെ ഗുജറാത്ത് പിന്മാറുകയും സൺറൈസേഴ്‌സ് ഹൈദരാബാദ് ലേലത്തിൽ ചേരുകയും ലേലം 2.80 കോടി രൂപയിലെത്തിയതോടെ സിഎസ്‌കെയും പിന്മാറ്റം അറിയിച്ചു. അതോടെ ഈ തുകക്ക് ഹൈദരാബാദിന് താരത്തെ ടീമിൽ എത്തിക്കാമായിരുന്നു.

എന്നിരുന്നാലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബിഡ് ചെയ്തായിരുന്നു എന്നും താൻ അത് കണ്ടില്ലായിരുന്നു എന്നും പറഞ്ഞ മല്ലിക വീണ്ടും ലേലം തുടർന്നു. അതോടെ അധികമായി 40 ലക്ഷം രൂപ കൂടി താരത്തിനായി ഹൈദരാബാദ് ചിലവാക്കുകയും ചെയ്തു.

Latest Stories

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്