ഹെല്‍മെറ്റ് കാത്തു; മരണ മുനമ്പില്‍ നിന്ന് ഇംഗ്ലീഷ് താരം രക്ഷപ്പെട്ടു

ചരിത്രമുറങ്ങുന്ന ആഷസ് പരമ്പരയില്‍ കഴിഞ്ഞ ദിവസം ഒരു ദുരന്തം ഒഴിവായത് ഹെല്‍മെറ്റ് ധരിച്ചത് മൂലം. സില്ലപോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ആണ് ഹെല്‍മെറ്റ് ധരിച്ചത് മൂലം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ അടിച്ച പുള്‍ ഷോട്ടാണ് സില്ലപോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൂക്ക് ലക്ഷ്യമാക്കി എത്തിയത്. ഇതോടെ നിസാഹയനായ ഇംഗ്ലീഷ് താരത്തിന് രക്ഷയായത് ഹെല്‍മെറ്റിന്റെ ഗ്രില്ലുകള്‍ ആയിരു്ന്നു. ആ കാഴ്ച്ച കാണുക

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 22 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ 302 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ 328 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയക്ക് ലീഡ് സമ്മാനിച്ചത്. സ്മിത്ത് പുറത്താകാതെ 141 റണ്‍സെടുത്തു.