റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കാമോ സ്റ്റാർ സ്പോർട്സ്, മയന്തി ലാംഗറുടെ ആ അസ്വസ്ഥതയിൽ ഉണ്ടെല്ലാം; ഹോട്ട് ഓർ നോട്ട് ഷോ വിവാദത്തിൽ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഓരോ മത്സരങ്ങളും അപ്രതീക്ഷിത ഫലങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത് . അതിനാൽ തന്നെ ഐ.പി.എലുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും വളരെ വേഗത്തിൽ ആളുകൾ ഏറ്റെടുക്കയും മത്സരം തുടങ്ങുന്നതിന് മുമ്പുള്ള പ്രീ മാച്ച് ഷോ ഉൾപ്പടയുള്ള കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നലെ മത്സരത്തിന് തൊട്ടുമുമ്പ് നടന്ന പ്രീ മാച്ച് ഷോ വഴിതെളിച്ചത് ഒരുപിടി വിവാദങ്ങളിലേക്കാണ്,

ആവേശം കൊഴുപ്പിക്കാൻ സ്റ്റാർ സ്പോർട്സ് ഇന്നലെ ഹോട്ട് ഓർ നോട്ട് എന്ന പേരിൽ ഒരു ഷോ മത്സരത്തിന് മുമ്പ് നടത്തി. ക്രിക്കറ്റ് താരങ്ങളായ കോഹ്ലി, റസൽ, ഗിൽ തുടങ്ങിയവരുടെ ഷർട്ട് ഇല്ലാത്ത ചിത്രങ്ങൾ വനിതാ ആങ്കറുമാരെ കാണിക്കുകയും ചിത്രങ്ങൾ കണ്ടിട്ട് ഹോട്ട് ഓർ നോട്ട് എന്ന് പറയുന്ന രീതിയിലാണ് അവർ പരിപാടി സെറ്റ് ആക്കിയത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി എന്ന് മാത്രമല്ല പരിപാടിയുടെ ഭാഗമായി സീനിയർ ആങ്കർ മായന്തി ലാങ്കർ ഉൾപ്പടെ ഉള്ളവർ ഇതിൽ വളരെ അസ്വസ്ഥയായി കാണപ്പെടുകയും ചെയ്തു.

ഇത്തരത്തിൽ ഉള്ള വൃത്തികേടുകൾ എന്തിനാണ് കാണിക്കുന്നതെന്നും ചാനൽ റേറ്റിങ് കൂട്ടാൻ ഇങ്ങനെ ഒന്നും ചെയ്യരുതെന്നും സ്റ്റാറിനോട് ആളുകൾ പറയുന്നു. തന്റെ ഫിറ്റ്‌നസിനും ആയോധനകലയ്ക്കും പേരുകേട്ട ബോളിവുഡ് നടൻ വിദ്യുത് ജംവാളിന്റെ മുന്നിലാണ് ഇത്തരം ഷോ സ്റ്റാർ സംഘടിപ്പിച്ചത്.

നാല്പതോളം വയസുള്ള മായാന്തിയെ പോലെ വളരെ മുതിർന്ന ഒരു ആങ്കറുടെ മുന്നിൽ 23 വയസുള്ള ഗില്ലിന്റെ ചിത്രങ്ങൾ ഇത്തരം അപഹാസ്യമായ രീതിയിൽ കാണിക്കുന്നത് ശരിയല്ലെന്നും ആളുകൾ പറയുന്നു. ചിത്രങ്ങൾ കാണിക്കുമ്പോൾ അവയിലേക്ക് നോക്കാതെ അസ്വസ്ഥത പ്രകടമാക്കി തന്നെ കണ്ണുപൊത്തി പിടിച്ചിരിക്കുന്ന ആങ്കറെയും കാണാൻ സാധിച്ചു.

എന്തായാലും ഇതുവരെ അധികം ചീത്തപ്പേരുകൾ ഒന്നും കേൾപ്പിക്കാതെ പോയിരുന്ന സ്റ്റാറിന്റെ ഷോകൾക്ക്ക് ഇന്നലെ കിട്ടിയത് വലിയ ഒരു തിരിച്ചടി തന്നെയാണ്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!