ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ച്വറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ടി20യിൽ ഓപ്പണിംഗ് സ്ഥാനം നൽകിയ മാനേജ്‌മെൻ്റിൻ്റെ വിശ്വാസത്തിന്  മനോഹരമായ രീതിയിൽ നന്ദി കാണിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശ് പരമ്പരയിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയത് ഭാഗ്യം ആണെന്ന് പറഞ്ഞവർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ സമാനമായ സെഞ്ച്വറി നേടി നെഞ്ചും വിരിച്ച് നിൽക്കുകയാണ്.

ഡർബനിലെ കിംഗ്‌സ്‌മീഡിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഒരു മികച്ച സെഞ്ച്വറി നേടിയ സാംസൺ ടി20 ഐ ക്രിക്കറ്റിൽ രണ്ട് ബാക്ക്-ടു ബാക്ക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി. ഫോർമാറ്റിലെ തൻ്റെ രണ്ടാം സെഞ്ച്വറി അടിച്ചുകൂട്ടിയ അദ്ദേഹം നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

50 പന്തിൽ 107 റൺസെടുത്ത സാംസൺ ഇന്നിംഗ്സ് മനോഹരമായി കെട്ടിപ്പൊക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെറും 47 പന്തിൽ സെഞ്ച്വറി നേടിയ അദ്ദേഹം സെഞ്ച്വറി ഫോർമാറ്റിൽ സൗത്താഫ്രിക്കക്ക് എതിരെ പിറന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയായി. കാര്യങ്ങൾ ശരിയാക്കാനും ഫോം തുടരാനും തുടർച്ചയായ സെഞ്ചുറികൾ നേടാൻ രവി ശാസ്ത്രി തന്നോട് പറഞ്ഞതെങ്ങനെയെന്ന് ഗെയിമിന് ശേഷം സാംസൺ വെളിപ്പെടുത്തി. രണ്ട് ബാക്ക്-ടു ബാക്ക് ടൺ അടിച്ചതിൽ സന്തോഷമുണ്ടെന്നും ടീമിന് മുഴുവൻ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു:

“ഹൈദരാബാദിലെ ബംഗ്ലാദേശ് മത്സരത്തിന് മുമ്പ് ശാസ്ത്രി എന്നോട് സംസാരിച്ചത് ഞാൻ ഓർക്കുന്നു. ഒരൊറ്റ സെഞ്ച്വറി മതി എനിക്ക് കാര്യങ്ങൾ എല്ലാം ശരിയാകാൻ. അത് സംഭവിച്ചതിൽ സന്തോഷമുണ്ട്.” ശാസ്ത്രി പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി.

സെഞ്ചുറികൾ പിന്നിടുക എന്ന തോന്നൽ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സഞ്ജു സാംസൺ പറഞ്ഞു. ടി20യിൽ വേണ്ടത്ര സമയമില്ലെന്നും ഉദ്ദേശത്തോടെയുള്ള ബാറ്റിംഗാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. സഞ്ജു വിശദീകരിച്ചു:

“ടീമിനായി റൺ സ്കോർ ചെയ്യുകയാണ് എന്റെ ലക്‌ഷ്യം. അവിടെ സെഞ്ചുറികൾ നേടാൻ സമയം കളയാൻ അവകാശമില്ല. ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്. അതിന് അനുസരിച്ച്‌ കളിക്കണം.’ സഞ്ജു പറഞ്ഞു.