റൊണാൾഡോ ഇല്ലാത്ത ലോകകപ്പ് സങ്കൽപ്പിക്കാൻ പറ്റില്ല, അതുപോലെയാണ് ആ ഇന്ത്യൻ താരമില്ലാത്ത ചാമ്പ്യൻസ് ട്രോഫി: സ്റ്റീവ് ഹാർമിസൺ

2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെക്കുറിച്ച് മുൻ ഇംഗ്ലീഷ് പേസർ സ്റ്റീവ് ഹാർമിസൺ തൻ്റെ ചിന്തകൾ പങ്കുവെച്ചു. ബുംറയെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തിയ മുൻ ഇംഗ്ലണ്ട് താരം ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കണം എന്ന് പറഞ്ഞിരിക്കുകയാണ്.

ബോർഡർ-ഗവാസ്‌കർ ട്രോഫി (ബിജിടി) 2024-25-ൽ ഉണ്ടായ പരിക്ക് കാരണം നിലവിൽ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ കളിക്കുമോ എന്ന കാര്യം സംശയമാണ്.

“അവൻ ജസ്പ്രീത് ബുംറയാണ്. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ജസ്പ്രീത് ബുംറയെ ഒഴിവാക്കി കളിക്കാൻ കഴിയില്ല”ഹാർമിൻസൺ പറഞ്ഞു.

“ബുംറയെ കളിപ്പിക്കാൻ എന്തെല്ലാം വഴിയുണ്ടോ അതെല്ലാം ടീം സ്വീകരിക്കണം. അവസാനം വരെ ബുംറ ടീമിൽ ഉണ്ടാകണം. എന്നിട്ട് അവസാനം തീരെ നിവാഹം ഇല്ലെങ്കിൽ മാത്രമേ ടീമിൽ നിന്ന് ഒഴിവാക്കാവു.”

ചാമ്പ്യൻസ് ട്രോഫിയിൽ ബുംറ ഉണ്ടായിരിക്കുന്നത് റൊണാൾഡോയ്‌ക്കൊപ്പം ഒരു ഫുട്‌ബോൾ ലോകകപ്പിന് പോകുന്നതിന് സമാനമാണെന്ന് മുൻ ഇംഗ്ലീഷ് പേസർ അവകാശപ്പെട്ടു. “ഏറ്റവും മികച്ച സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ഒരു ഫുട്‌ബോൾ ലോകകപ്പിന് പോകുന്നതുപോലെയാണ്. ഇന്ത്യ ബുംറയെ എങ്ങനെ എങ്കിലും ടീമിൽ കളിപ്പിക്കണം ”ഹാർമിസൺ കണക്കുകൂട്ടി.

ഇന്ത്യ ബുംറയെ ടീമിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ 14 കളിക്കാരുമായി ഗ്രൂപ്പ് ഘട്ടം കളിക്കണമെന്നും ഹാർമിസൺ ആവശ്യപ്പെട്ടു. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടങ്ങളിൽ സ്റ്റാർ പേസർ കൃത്യസമയത്ത് അനുയോജ്യൻ ആകുമെന്നും ഹാർമിസൺ പറഞ്ഞു.

Read more