രോഹിത് ശർമ്മയുടെ പിൻഗാമിയായി ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ആകുമെന്ന ചർച്ചകളെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് തള്ളി. തിങ്കളാഴ്ച ഡൽഹി ഗോൾഫ് ക്ലബ്ബിൽ നടന്ന വിശ്വ സമുദ്ര ഓപ്പണിൻ്റെ ലോഞ്ചിംഗ് ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കപിൽ, ഇപ്പോൾ തന്നെ അനാവശ്യമായ ഹൈപ്പ് താരത്തിന് കൊടുക്കരുത് എന്നുള്ള അഭിപ്രായമാണ് കപിൽ പറഞ്ഞത്.
“അതിനെക്കുറിച്ച് (രോഹിത് ശർമ്മയുടെ പിൻഗാമി) സംസാരിക്കുന്നത് വളരെ നേരത്തെയാണെന്ന് ഞാൻ കരുതുന്നു. ഒരു പ്രകടനം കൊണ്ട്, ബുംറ ഏറ്റവും മികച്ച ഒരാളാണെന്ന് നിങ്ങൾക്ക് പറയാനാവില്ല, ഒരു മോശം പ്രകടനം കൊണ്ട്, അവൻ കഴിവുള്ള താരമല്ല എന്ന് പറയാനും പറ്റില്ല”കപിൽ പറഞ്ഞു.
“ബുംറയുടെ ക്യാപ്റ്റന്സിയെ വിലയിരുത്താൻ സമയം ഉണ്ട്. ക്യാപ്റ്റൻസി ഏറ്റെടുക്കുകയും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുകയും ചെയ്യട്ടെ. അപ്പോൾ നിങ്ങൾ അവനെ വിലയിരുത്തണം. ക്യാപ്റ്റൻസി വിലയിരുത്തണം എങ്കിൽ അങ്ങനെ ഉള്ള അങ്ങനെ ഉള്ള സന്ദർഭത്തിൽ അവൻ എങ്ങനെ പ്രതികരിക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ക്യാപ്റ്റന്സിയെ വിലയിരുത്തേണ്ടത്”അദ്ദേഹം പറഞ്ഞു.
Read more
കോഹ്‌ലി മികച്ച ബാറ്റർ ആയത് അവന്റെ ഒന്നോ രണ്ടോ മികച്ച ബാറ്റിംഗ് കണ്ടിട്ട് അല്ല എന്നും ടീമിന് ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ എങ്ങനെ പ്രതികരിച്ചു എന്നത് കൊണ്ട് ആണെന്നും ബുംറയുടെ ക്യാപ്റ്റൻസി കാര്യത്തിലും അങ്ങനെ പറ്റണം എന്നും ആണ് കപിൽ പറഞ്ഞത്.