ഇത്ര പോപ്പുലറായ എന്നെ മനസിലായില്ലേടാ ..., ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ അറിയാത്ത ബോളിവുഡ് നടൻ; വീഡിയോ വൈറൽ

ഇന്ത്യയിൽ, ക്രിക്കറ്റിനെ ഒരു മതമായും അഭിനിവേശമായും കാണുന്ന ആളുകളുണ്ട്. ഒരു കായിക വിനോദത്തിന് അപ്പുറം മറ്റെന്തളമോ ആണ് ക്രിക്കറ്റ്. രാഷ്‌ട്രീയക്കാർ വ്യവസായികൾ, ഇടത്തരം ആളുകൾ തുടങ്ങി ഷോബിസ് സെലിബ്രിറ്റികൾ വരെ, രാജ്യത്തെ മറ്റൊരു കായിക ഇനത്തിനും ഇല്ലാത്ത തരം ക്രേസ് ക്രിക്കറ്റ് കളി ആസ്വദിക്കുന്നു. എന്നിരുന്നാലും, ബഹുമുഖ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി ആ കൂട്ടത്തിൽ പെടുന്ന ആൾ അല്ലെന്ന് പറയാം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നിലവിലെ ക്യാപ്റ്റൻ ആരാണെന്ന് ഹിന്ദി സിനിമാതാരത്തിന് അറിയില്ല, എംഎസ് ധോണിയുടെ മുഴുവൻ പേരിനെക്കുറിച്ചും അറിയില്ല. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, രാഷ്ട്രീയത്തിലും ക്രിക്കറ്റിലും അദ്ദേഹത്തിന് താൽപ്പര്യമില്ല.

50 കാരനായ നടൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ഷോയായ ‘അൺപ്ലഗ്ഡ്’-ൽ പ്രത്യക്ഷപ്പെട്ട സമയത്ത് ക്രിക്കറ്റിലും രാഷ്ട്രീയത്തിലും തനിക്ക് താൽപ്പര്യമില്ലായ്മയെക്കുറിച്ച് തുറന്നുപറഞ്ഞു. ജൂലൈ 23 ചൊവ്വാഴ്ച, നവാസുദ്ദീൻ്റെ ഒരു ക്ലിപ്പ് മിശ്ര പങ്കിട്ടു, അതിൽ തനിക്ക് ക്രിക്കറ്റ് പരിജ്ഞാനമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നതായി കാണാം.

ഇന്ത്യൻ ടീമിൻ്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിന് നവാസുദ്ദീൻ പറഞ്ഞു: “ഇപ്പോൾ ക്യാപ്റ്റൻ ആരാണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അത് വിരാട് കോഹ്‌ലി ആയിരിക്കാം.” ധോനിയുടെ മുഴുവൻ പേരു ചോദിച്ചപ്പോൾ നിശ്ചയമില്ലാതെയാണ് താരം പ്രതികരിച്ചത്. “മഹി.” “എനിക്ക് രാഷ്ട്രീയത്തിലും ക്രിക്കറ്റിലും താൽപ്പര്യമില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗ്യാങ്‌സ് ഓഫ് വാസിപൂർ’, ‘ബദ്‌ലാപൂർ’, ‘ബജ്‌രംഗി ഭായ്ജാൻ’, ‘മാഞ്ചി – ദ മൗണ്ടൻ മാൻ’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെയാണ് നവാസുദ്ദീൻ പ്രശസ്തനായത്. പ്രശസ്ത വെബ് സീരീസായ ‘സേക്രഡ് ഗെയിംസ്’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം ഏറെ പ്രശംസ നേടിയിരുന്നു.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ