കഴിവുകളെ തിരിച്ചറിഞ്ഞു വേണം നായകസ്ഥാനം നല്‍കാന്‍, അല്ലാതെ പ്രകടനം മാത്രം നോക്കിയല്ല

പ്രണവ് തെക്കേടത്ത്

‘ക്യാപ്റ്റന്‍സി സ്‌കില്‍ ‘എന്നുള്ളത് നൈസര്ഗികമായി ലഭിക്കേണ്ട ഒരു ഗുണം തന്നെയാണ്. അത്തരം കഴിവുകളെ തിരിച്ചറിഞ്ഞു നല്‍കുന്ന നായക സ്ഥാനം ഒരു ടീമിന്റെ തലവര എങ്ങനെ മാറ്റി മറിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബവൂമ എന്ന നായകനിലൂടെ തെളിയിക്കപ്പെടുന്നത്.

ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ തന്നെ അയാളുടെ നായക മികവ് അയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ശക്തരായ പ്ലെയിങ് 11നെ വൈറ്റ് വാഷ് ചെയ്തുകൊണ്ട് സൗത്താഫ്രിക്കന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനൊരു ‘നായകനുണ്ടെന്ന’ചിന്തകള്‍ സമ്മാനിച്ചു മുന്നേറുകയാണ് ബവൂമ റബാഡയും നോര്‍ജെയും ഇല്ലാത്തൊരു ബോളിങ് യൂണിറ്റ്. അവിടെ അദ്ദേഹത്തിന് ലഭിച്ച റിസോഴ്സ്സസ്സ് അയാള്‍ ഉപയോഗിച്ച രീതി തന്നെ അത്രയും ഇമ്പ്രെസ്സിവ് ആയിരുന്നു.

Flipping amazing' captain Temba Bavuma earns plaudits for his leadership during kneeling storm | Sport

കളി കൈവിട്ടു പോവുന്നെന്ന ചിന്തകള്‍ക്കിടയില് അദ്ദേഹം വരുത്തുന്ന ബോളിങ് മാറ്റങ്ങള്‍, സ്വീപ് ഷോട്ട് കളിക്കാന്‍ പൊതുവെ ഇഷ്ടപെടാത്ത കൊഹ്ലിക്കെതിരെ ആദ്യ ഏകദിനത്തില്‍ ഷംസിയെ കൊണ്ട് സ്വീപ് ഷോട്ടിലേക്ക് ആനയിപ്പിക്കുന്ന ബോളിങ് ആന്‍ഡ് ഫീല്‍ഡ് പ്ലെസ്മെന്റ്‌സ്, ഡെത് ബോളിങിലേക്ക് എത്തിപ്പെടുന്ന ഷംസി എന്ന സ്പിന്നര്‍, മാര്‍ക്രം എന്ന പാര്‍ട്ട് ടൈം സ്പിന്നറിനെ പോലും അമ്പരിപ്പിച്ചു കൊണ്ട് പവര്‍പ്‌ളേയില്‍ അയാള്‍ക്ക് ലഭിക്കുന്ന ലോങ്ങ് സ്‌പെല്‍…

അയാളിലെ നായകന്‍ അവിസ്മരണീയമാക്കുന്ന ഇത്തരം നിമിഷങ്ങള്‍ക്കിടയില്‍ ആദ്യ ഏകദിനത്തിലെ ഇരു തല മൂര്‍ച്ചയുള്ള വാളെന്ന വിശേഷണത്തിലൂടെ ഭവൂമ സ്വന്തമാക്കുന്ന ശതകവും ഇമ്പ്രെസ്സിവ് knock ആയിരുന്നു..

South Africa dealt a blow as captain Temba Bavuma to miss Pakistan T20I series | Sports News,The Indian Express

ടീമിലെ മികച്ച കളിക്കാരന് പിറകെയല്ല ക്യാപ്റ്റന്‍സിയുമായി സഞ്ചരിക്കേണ്ടത് ക്യാപ്റ്റന്‍സി സ്‌കില്ലുകള്‍ തുറന്നു കാട്ടുന്ന വ്യക്തികള്‍ക്കാണ് ആ പദവി സമ്മാനിക്കേണ്ടതെന്ന് ഭവൂമ ഓര്‍മിപ്പിക്കുകയാണ്..

Read more

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7