ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ആദ്യ രണ്ട് ടി 20 മത്സരങ്ങളും വിജയിച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ ടി 20 7 വിക്കറ്റിനും രണ്ടാം ടി 20 2 വിക്കറ്റിനുമാണ് ആതിഥേയർ വിജയിച്ചത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ ആധിപത്യമാണ് മത്സരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഓൾ റൗണ്ടർമാരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ പരിശീലകനായ ഗൗതം ഗംഭീറിനും, നായകനായ സൂര്യ കുമാർ യാദവിനും അറിയില്ല എന്ന് വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” ഓൾ റൗണ്ടർമാരുടെ കാര്യത്തിൽ ഒരു ചെറിയ പ്രശ്നമുണ്ട്. നിങ്ങൾ വാഷിങ്ടണിന് അവസരം കൊടുത്തു, പക്ഷെ ഒരു ഓവർ മാത്രമേ അവനെ കൊണ്ട് ഏറിയിച്ചോള്ളു. നിങ്ങൾ അക്‌സർ പട്ടേലിനെയും കളിപ്പിച്ചു ഓവറും നൽകി. എന്നാൽ ബാറ്റിംഗിൽ 8 ആം നമ്പറിലേക്കോ 9 ആം നമ്പറിലേക്കോ ഇറക്കി കളിപ്പിച്ചു”
ആകാശ് ചോപ്ര തുടർന്നു:
” സൂര്യയ്ക്കും ഗൗതമിനും ഓൾ റൗണ്ടർമാരെ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല. ഒരുപാട് ഓൾ റൗണ്ടർമാർ ആയാൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ ഓവറുകൾ എറിയാൻ അവസരങ്ങൾ ഇല്ലാതെ വരികയും, മറ്റൊരാൾക്ക് ബാറ്റിംഗ് കിട്ടാതെയിരിക്കുകയും ചെയ്യുന്നു. ആക്‌സറിനെ എന്ത് കൊണ്ട് ടോപ് ഓർഡറിൽ കളിപ്പിക്കുന്നില്ല. ഒരുപാട് വർഷങ്ങളായി അദ്ദേഹം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമല്ലേ. ടി 20 ലോകകപ്പിൽ അദ്ദേഹം ചെയ്യ്തത് നമ്മൾ കണ്ടതാണ്” ആകാശ് ചോപ്ര പറഞ്ഞു.