നവംബർ 12 ശനിയാഴ്ച നടന്ന ഒരു പാർട്ടിയ്ക്കിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് കാലിന് പരിക്കേറ്റതായി റിപോർട്ടുകൾ പുറത്ത് വരുന്നു. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഏകദേശം മൂന്ന് മാസത്തോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ മെൽബൺ സ്റ്റാർസ് പരിപാടിയിൽ പങ്കെടുത്ത മാക്‌സ്‌വെൽ പിന്നീട് തന്റെ സുഹൃത്തിന്റെ 50-ാം ജന്മദിന പാർട്ടിയിൽ പങ്കെടുത്തു. ടെന്നീസ് കോർട്ടിലാണ് താരം വീണതെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഒടിവ് സംഭവിച്ചതിനാൽ തന്നെ വളരെ പെട്ടെന്ന് ഓപ്പറേഷൻ നടത്തുകയും താരത്തിന്റെ മുറിവുണങ്ങാൻ മാസങ്ങൾ വേണ്ടി വന്നേക്കാം എന്നുമാണ് റിപ്പോർട്ട് പറയുന്നത്.
ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്‌ലി സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.
“ഗ്ലെൻ വളരെ വേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം നല്ല മാനസികാവസ്ഥയിലാണ്. അതൊരു നിർഭാഗ്യകരമായ അപകടമായിരുന്നു, കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ ഗ്ലെൻ നല്ല ടച്ചിലായിരുന്നു. ഞങ്ങളുടെ പ്രധാനപ്പെട്ട തരണമായ അവൻ നല്ല പ്രകടനമാണ് ഞങ്ങൾക്കായി നടത്തിവന്നത്. അവന്റെ തിരിച്ചുവരവിൽ അവനെ ഞങ്ങൾ പിന്തുണക്കും.”