ലോകകപ്പ് ടീമിൽ ചഹൽ വേണ്ട, പകരം സൂപ്പർ സ്പിന്നർ വരണം; കാരണം വെളിപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

ഓസ്‌ട്രേലിയയിലെ പിച്ചുകൾ യുസ്‌വേന്ദ്ര ചാഹലിനേക്കാൾ ഗുണകരമാവുക കുൽദീപിനായിരിക്കുമെന്നും അതിനാൽ തന്നെ ലോകകപ്പ് ടീമിൽ താരത്തെ ഉൾപ്പെടുത്തണം എന്നും പറയുകയാണ് സഞ്ജയ് മഞ്ജരേക്കർ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള മെൻ ഇൻ ബ്ലൂവിന്റെ യഥാർത്ഥ ടീമിൽ കുൽദീപ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരിക്ക് കാരണം പുറത്തായി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചാഹലിന് മികച്ച അവസരം ലഭിച്ചെങ്കിലും നിരാശപെടുത്തിയിരുന്നു. പക്ഷെ മൂന്നാം ടി20യിൽ ഉജ്ജ്വലമായി തിരിച്ചുവന്നു.

സ്‌പോർട്‌സ് 18-ലെ ഒരു ആശയവിനിമയത്തിനിടെ, കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ചാഹൽ എങ്ങനെയാണ് ഇന്ത്യൻ ടീമിന്റെ മുന്നോട്ടുള്ള പദ്ധതികളെ കണക്കാക്കുന്നതെന്ന് സഞ്ജയ് മഞ്ജരേക്കറോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു:

“ഓസ്‌ട്രേലിയയിലെ ആ പിച്ചുകളിൽ അദ്ദേഹം പരീക്ഷിക്കപ്പെടും, ചാഹൽ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പിച്ചുകൾ ആയിരിക്കില്ല, അതുകൊണ്ടാണ് കുൽദീപ് യാദവ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ തരത്തിലുള്ള ഒരു ബൗളർക്ക് ബൗൺസ് ഉണ്ടാകും അവിടെ ”

കുൽദീപിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ മറ്റൊരു കാരണവും മുൻ ഇന്ത്യൻ താരം പറഞ്ഞു. മഞ്ജരേക്കർ നിരീക്ഷിച്ചു:

“മറ്റൊരു കാര്യം, ഒരു ലോകകപ്പിൽ നിങ്ങൾ ഓരോ കളിയിലും വ്യത്യസ്ത ടീമിനെയാണ് കളിക്കുന്നത്, അതിനാൽ ഒരു കുൽദീപ് യാദവിന്റെ ബൗളിങ്ങിനെ നേരിടാൻ മാത്ത്രം മിടുക്കരല്ലാത്ത ഒരുപാട് ടീമുകൾ വരും “

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു