വിക്കറ്റ് ടേക്കർ എന്ന നിലയിൽ മാത്രം അറിയപ്പെടുന്ന ചഹലിന് പകരം നല്ലത് ആ പിശുക്കൻ ആയിരുന്നു, എല്ലാത്തിന്റെയും കൂടെ ടി20 യിൽ ടെസ്റ്റ് കളിക്കുന്ന സൂപ്പർതാരം കൂടി ചേർന്നപ്പോൾ തോൽവി പൂർണം

Murali Melettu

ഇൻഡ്യ പാക്കിസ്ഥാൻ മത്സരത്തിനു മുമ്പ് ടോസ് നഷ്ടപ്പെട്ട അവസ്ഥയിൽ യുഎഇ ഗ്രൗണ്ടിൽ പാക്കിസ്ഥാനായിരുന്നു മേൽക്കൈ അതു പാക്കിസ്ഥാൻ നടപ്പാക്കി വിജയിച്ചു ഭാഗ്യവും അവരുടെ കൂടെ നിന്നു രണ്ടാം ഓവറിൽ പാക്കിസ്ഥാൻ ടോപ്പ് സ്കോറർ റിസ്വാൻ ഹാർദ്ദികിൻ്റെ ത്രോ കൊണ്ടിരുന്നെങ്കിൽ കഥമാറുമായിരുന്നു.

ശരിക്കും രവീന്ദ്ര ജഡേജ എന്ന മാച്ച് വിന്നറുടെ അഭാവം ബൗളിംഗ് ഫീൽഡിങ് മേഖലകളിൽ പ്രതിഫലിച്ചു നാല് ബൗളേഴ്സ് 40 റൺസിനുമേൽ വഴങ്ങിയതിലൂടെയാണ് നമ്മൾ കളിതോറ്റത് ജഡേജ ഉണ്ടായിരുന്നു എങ്കിൽ ഫീൽഡിൽ റൺസേവിലൂടെ ബൗളിംഗിലൂടെ ഗ്രൗണ്ടിൽ നിറസാന്നിദ്ധ്യമാകുമായിരുന്നു അതു ടീമിനുണ്ടായ നഷ്ടമാണ്.

ടൂർണമെന്റ് തുടങ്ങുംമുമ്പേ ഞാൻ പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നു വിക്കറ്റ് ടേക്കിർ ബൗളർ എന്നനിലയിൽ ടീമിൽ എടുക്കുന്ന ചഹലിനു പകരം റൺസ് വിട്ടുകൊടുക്കാതെ ബൗൾചെയ്യുന്ന ആർ അശ്വിൻ ആയിരിക്കും നിർണ്ണായക കളികളിൽ നല്ല ഓപ്ഷൻ ജഡേജ ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും ചഹാൽ ഫീൽഡിൽ ശോകമാകുന്നതും ഒരു റൺസ് ആ ഫീൽഡിൽ രണ്ടുറൺസാകുന്നതും റൺസേവുചെയ്യേണ്ടകളികളിൽ നിർണ്ണായകമാകുന്നു.

ഒരുചരിത്രം പറയാം ധോണി ക്യാപ്റ്റനായിരിക്കുമ്പോൾ പരമാവധി ഭുവനേശ്വർ കുമാറിന്റെ ഓവർ 15 ഓവറുകൾക്കുള്ളിൽ തീർക്കും സ്വിങ് ഷോർട്ട് ബോളുകളാണ് ഭുവനേശ്വർ ഉപയോഗിക്കുക യോർക്കർ അപൂവ്വമായേ ഉപയോഗിക്കൂ 19 ാം ഓവറിൽ വഴങ്ങിയ 19 റൺസ് നമ്മുടെ തോൽവി പൂർണ്ണമാക്കി
ഇന്നലത്തെ അവസ്ഥയിൽ അർഷ്ദീപിന് ഒരു 10 റൺസ് ബാലൻസ് ഉണ്ടായിരുന്നു എങ്കിലും ചിലപ്പോൾ ജയിക്കുമായിരുന്നു.

ജഡേജയ്ക്കുപകരം വന്ന ഹൂഡയ്ക്ക് ഒരോവർ കൊടുത്തു നോക്കാമായിരുന്നു എങ്കിൽ നല്ലുവാങ്ങിയവരിൽ ആരുടെയെങ്കിലും ഓവർ കുറയുമായിരുന്നു ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ ഒരുപാട് സംഘർഷം അനുഭവിക്കുന്നതും കാണാമായിരുന്നു കെ എൽ രാഹുൽ ഒരിക്കലും ഒരു വൈസ് ക്യാപ്റ്റൻ എന്നനിലയിൽ രോഹിത് ശർമ്മയ്ക്ക് സഹായം ആകുന്നില്ല.  ഹാർദ്ദിക് പാണ്ഡ്യയാണ് ബെറ്റർ ഇന്നലെ ഹാർദ്ദിക് ബാറ്റിംഗ് ബൗളിംഗ് മേഖലയിൽ ശോഭിക്കാതിരുന്നതും തോൽവിയുടെ ഘടകങ്ങളിൽ ഒന്നാണ്.

ഇവയെല്ലാം ചേർന്നുള്ളതാണ് ഇന്നലത്തെ തോൽവി . എൻ്റെ മറ്റൊരു അഭിപ്രായം ഋഷഭ് പന്ത് ടെസ്റ്റ് വൺഡേ കളിൽ ടി20 ക്രിക്കറ്റ് കളിക്കുന്നു ഒർജിനൽT20 യിൽ അതു കാണാറില്ല T 20 യിൽ പലപ്പോഴും ടീമിനൊരുഭാരമാണ് പന്ത്. സഞ്ജു സാംസൺ നല്ലൊരു ഓപ്ഷനാണ് ആരോട് പറയാൻ ആരുകേൾക്കാൻ . ഇതിനിടയിലും എടുത്തു പറയേണ്ടത് വിരാട് കോഹ്‌ലി വീണ്ടും ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി തിരികെവരുന്നു എന്നതാണ് ലോകം  ഇവിടം കൊണ്ട് അവസാനിക്കുന്നില്ല സൂപ്പർ ഫോറിൽ ഇനിയുള്ള രണ്ടുമാച്ചുകളിൽ ജയിച്ചു ടീം ഇൻഡ്യ തിരിച്ചുവരും.

ഫൈനലിൽ പാക്കിസ്ഥാനുമായി മുഖാമുഖം വിണ്ടും എത്തുമ്പോൾ ഇതിനുള്ള മറുപടി അവിടെ കൊടുക്കാം
കമോൺ ഇൻഡ്യ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍