ചാമ്പ്യൻസ് ട്രോഫി 2025: ഒന്നിന് പുറകെ ഒന്നായി ഓസ്‌ട്രേലിയക്ക് വീണ്ടും എട്ടിന്റെ പണി; ആ ഇതിഹാസവും ടൂർണമെന്റിൽ നിന്ന് പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ടൂർണമെന്റിൽ എതിരാളികൾ ഒരേ പോലെ ഭയക്കുന്ന ടീം ആണ് ഓസ്‌ട്രേലിയ. ടൂർണമെന്റിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓസ്‌ട്രേലിയക്ക് വീണ്ടും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌. പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് മത്സരത്തിൽ നിന്ന് പുറത്തായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

മിച്ചൽ സ്റ്റാർക്ക് പിന്മാറിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ സിലക്ഷൻ ചെയർമാൻ ജോർജ് ബെയ്‌ലി. താരം പിന്മാറിയത്തിൽ ടീമിന് അതൊരു വലിയ തിരിച്ചടി ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

ജോർജ് ബെയ്‌ലി പറയുന്നത് ഇങ്ങനെ:

” അന്താരാഷ്‌ട്ര ക്രിക്കറ്റിനോടുള്ള സ്റ്റാർക്കിന്റെ പ്രതിബദ്ധതയ്ക്കും ഓസ്‌ട്രേലിയയ്‌ക്കായി അദ്ദേഹം നൽകുന്ന മുൻഗണനയ്ക്കും ബഹുമാനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ നഷ്ടം തീർച്ചയായും ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാണ്. പക്ഷെ ടൂർണമെന്റിൽ അദ്ദേഹത്തിന് പകരമായി വരുന്ന താരത്തിന് മികച്ചതാക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ഞങ്ങൾ” ജോർജ് ബെയ്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഇത് വരെയായി അഞ്ച് പ്രധാന താരങ്ങളാണ് പുറത്തായിരിക്കുന്നത്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, മർക്കസ് സ്റ്റോയിനസ്.

ഓസ്‌ട്രേലിയൻ സ്‌ക്വാഡ്:

Read more

സ്റ്റീവ് സ്മിത്ത് (സി), സീൻ അബോട്ട്, അലക്‌സ് കാരി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്‌സ്‌വെൽ, തൻവീർ സംഗ, മാത്യു ഷോർട്ട്. ആദം സാമ്പ.