ചാമ്പ്യൻസ് ട്രോഫി 2025: ഒടുവിൽ ആ സന്തോഷ വർത്തയെത്തി, ടൂർണമെന്റിന് ഗ്രീൻ സിഗ്നൽ; പാകിസ്ഥാന് മറ്റൊരു നേട്ടം

2025 ചാമ്പ്യൻസ് ട്രോഫി ഹൈബിഡ് മോഡലിൽ നടത്തണം എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഐസിസിയും പാകിസ്ഥാനും. ഇതോടെ മത്സരങ്ങൾ പാകിസ്ഥാനിലും ദുബായിലുമായി നടക്കും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടങ്ങൾ അടക്കമുള്ള എല്ലാ മത്സരങ്ങളും ദുബായി ആയിരിക്കും വേദി ആവുക. കൂടാതെ ടൂർണമെന്റിലെ സെമി ഫൈനൽ ഫൈനൽ എന്നി മത്സരങ്ങളും ദുബായിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

പാക്കിസ്ഥാൻ മാത്രം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ സുരക്ഷ പ്രശ്ങ്ങൾ കാരണം ഇന്ത്യ പങ്കെടുക്കില്ല എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. എന്നാൽ ഇന്ത്യ പങ്കെടുക്കാതെയിരുന്നാൽ വൻ സാമ്പത്തീക നഷ്ടം ഉണ്ടാകും എന്ന കാരണത്താൽ ഇന്ത്യയുടെ ആവശ്യം ഐസിസി അംഗീകരിക്കുകയായിരുന്നു.

എന്നാൽ 2026 ടി-20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ പാകിസ്ഥാന്റെ മത്സരങ്ങൾ എല്ലാം തന്നെ ശ്രീലങ്കയിൽ നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് അവർ സഞ്ചരിക്കില്ല എന്ന് പിസിബി അറിയിച്ചിട്ടുണ്ട്. ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കൊളംബോയിലാണ് നടത്തുക.

ഹൈബ്രിഡ് മോഡലിൽ നടത്തുന്നതിന് ഫലമായി പിസിബിക്ക് ഐസിസി നഷ്ടപരിഹാരം നൽകേണ്ടതില്ല. പകരം മറ്റൊരു നേട്ടമാണ് പിസിബിയെ കാത്തിരിക്കുന്നത്. 2027നു ശേഷം ഐസിസിയുടെ വനിതാ ടൂര്‍ണമെന്റിന്റെ കൂടി ആതിഥേയത്വം പാകിസ്ഥാന് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

നയന്‍താരയുടെ സീനുകള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു, വൈകി എത്താന്‍ തുടങ്ങി, നഷ്ടമായത് കോടികള്‍: ധനുഷ്

275 കട മുറികള്‍, 82 ശൗചാലയങ്ങള്‍; ലിഫ്റ്റുകള്‍, മെട്രോ നഗരത്തിന്റെ തിലകക്കുറിയാകാന്‍ എറണാകുളം മാര്‍ക്കറ്റ്; ലോകോത്തര നിലവാരത്തില്‍ ഇന്നു തുറന്ന് നല്‍കും

'യുട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും'; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍

BGT 2024: കമ്മിൻസിന്റെ വെല്ലുവിളിക്ക് മരണമാസ്സ്‌ മറുപടി നൽകി ശുഭ്മാൻ ഗിൽ; ചെക്കൻ വേറെ ലെവൽ

കേന്ദ്രത്തിന് അടിമ-ഉടമ നിലപാട്, കേരളത്തെ അപമാനിക്കുന്നു; പാർലമെന്റിൽ പ്രതിഷേധം അറിയിക്കുമെന്ന് കെ രാധാകൃഷ്ണൻ

2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകളിൽ ആ മലയാള സിനിമയും!

എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി: കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് കെ രാജൻ; ഒഴുവാക്കി നൽകാൻ ആവശ്യപ്പെടും

രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന, ഗതാഗത മന്ത്രിയും എത്തും; നടപടി തുടർച്ചയായുള്ള അപകടങ്ങൾക്ക് പിന്നാലെ