ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഒപ്പം പിസിബി ഒരു ഹൈബ്രിഡ് മോഡല്‍ തിരഞ്ഞെടുക്കുമോ എന്നതിലും ഉത്തരമായിട്ടില്ല. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഐസിസിയുടെ ഓഫര്‍ പിസിബി നിരസിക്കുകയും ഹൈബ്രിഡ് മോഡല്‍ ബോര്‍ഡിന്റെ പ്ലാനുകളില്‍ ഇല്ലെന്ന് വ്യക്തമായി പ്രസ്താവിക്കുകയും ഇന്ത്യയോട് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിക്കുന്നതില്‍ രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) വിശദമായ മറുപടി നല്‍കും. അതിര്‍ത്തിക്കിപ്പുറത്ത് കൃത്യമായ ഇടവേളകളില്‍ എങ്ങനെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് ഇന്ത്യയുടെ ചോദ്യം. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന മറ്റ് രാജ്യങ്ങളെ പിസിബിയ്ക്ക് പ്രതിരോധ സംവിധാനമാക്കാന്‍ കഴിയില്ലെന്നും ബിസിസിഐ ഐസിസിയെ അറിയിക്കും.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാന്‍ നിലവില്‍ തയ്യാറല്ല. അവര്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് അവരെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടത്തിലേക്ക് നയിക്കും. എന്നാല്‍ അവര്‍ മോഡലിനോട് യോജിക്കുകയാണെങ്കില്‍, അവര്‍ക്ക് മൊത്തം തുകയുടെ 20-30% മാത്രമേ നഷ്ടപ്പെടൂ, പക്ഷേ ഹോസ്റ്റിംഗ് ഫീസ് അപ്പോഴും ലഭിക്കും.

ആതിഥേയാവകാശത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍വാങ്ങുകയാണെങ്കില്‍, ടൂര്‍ണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുണ്ട്. എല്ലാ പങ്കാളികളുമായും ചര്‍ച്ച നടത്തിയ ശേഷം വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. 2025 ഫെബ്രുവരി 19 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന