ചാമ്പ്യൻസ് ട്രോഫി 2025: ഗൗതം ഗംഭീറും അജിത് അഗാർക്കറും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം ദുബായിൽ എത്തി കഴിഞ്ഞു. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. താരത്തിന് പകരം എത്തുന്നത് ഹർഷിത് റാണയാണ്. കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറും, ഇന്ത്യൻ ചീഫ് സിലക്ടർ അജിത് അഗാർക്കറും തമ്മിൽ വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടു. ചാമ്പ്യൻസ് ട്രോഫി ടീം സിലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ടീമിലെ മിഡിൽ ഓർഡർ മെച്ചപ്പെടാൻ അഗാർക്കർ ഫസ്റ്റ് വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി റിഷബ് പന്തിനെ തിരഞ്ഞെടുത്തിരുന്നു.

എന്നാൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കെ എൽ രാഹുലിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഫസ്റ്റ് വിക്കറ്റ് കീപ്പർ ചോയ്സ് ആയി ഗംഭീർ ചുമതലപ്പെടുത്തി. ഈ കരണങ്ങളിലാണ് അഗാർക്കറും, ഗംഭീറും വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടത്.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്