ചാമ്പ്യന്‍സ് ട്രോഫി 2025: 'ഞാന്‍ അവരോടൊപ്പം'; ഇന്ത്യ- പാക് പോരാട്ടത്തിലെ വിജയിയെ പ്രവചിച്ച് ഡിവില്ലിയേഴ്‌സ്

ദുബായില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലെ വിജയിയെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയായിരിക്കും വിജയിക്കുകയെന്നാണ് ഡിവില്ലിയേഴ്സിന്റെ പ്രവചനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

പാകിസ്ഥാന്‍ ടീം ഇത്തവണ ആതിഥേയര്‍ കൂടിയാണ്. പക്ഷെ ഇന്നത്തെ മല്‍സരത്തിലെ ഫേവറിറ്റുകള്‍ ഇന്ത്യന്‍ ടീം തന്നെയാണ്. ഞാന്‍ ഇന്ത്യക്കൊപ്പമാണ്. കളിയുടെ പല മേഖലകളിലും പാകിസ്ഥാനെതിരേ ഇന്ത്യന്‍ ടീമിനു ആധിപത്യമുണ്ട്്. മല്‍സരത്തില്‍ ഇന്ത്യന്‍ ടീം തന്നെയാവും ജയിക്കുകയെന്നു ഞാന്‍ പറയാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്.

പാകിസ്ഥാനെ അപക്ഷിച്ച് മഹാന്‍മാരായ ബാറ്റര്‍മാരും ബോളര്‍മാരുമെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. അവരുടെ ഓള്‍റൗണ്ടര്‍മാരും അത്ഭുതപ്പെടുത്തുന്നവരാണ്. മഹാന്‍മാരായ നിരവധി കളിക്കാര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഈ കാരണങ്ങളാല്‍ തന്നെ പാകിസ്ഥാനുമായുള്ള കളിയില്‍ അവരെ ഫേവറിറ്റുകളായി ഞാന്‍ കാണുന്നു- എബിഡി വ്യക്തമാക്കി.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ഈ വര്‍ഷം ഇരുടീമും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. അവസാനം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ടി20 ലോകകപ്പിലായിരുന്നു അത്.

Read more