ചാമ്പ്യൻസ് ട്രോഫി 2025: ഫോമിലാണെങ്കിൽ ആ താരത്തിന് 60 പന്തുകൾ മതി സെഞ്ച്വറി നേടാൻ: യുവരാജ് സിങ്

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ തിരികെ ഫോമിലേക്ക് വന്നത് ഇന്ത്യക്ക് ആശ്വാസമായി. ടെസ്റ്റിൽ മോശമായ ഫോം തുടർന്നിരുന്ന രോഹിത് ഏകദിനത്തിലേക്ക് മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിനെതിരെ താളം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടി വിമർശകർക്കുള്ള മറുപടി കൊടുത്തു.

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും മികച്ച പ്രകടനമാണ് അദ്ദേഹം ആദ്യ മത്സരത്തിൽ കാഴ്ച വെച്ചത്. 36 പന്തുകളിൽ നിന്നായി 7 ഫോറടക്കം 41 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഇരുവരെയും പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്.

യുവരാജ് സിങ് പറയുന്നത് ഇങ്ങനെ:

” ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയും വിരാട് കോഹ്‍ലിയും മത്സരങ്ങൾ വിജയിപ്പിക്കാൻ വലിയ മികവുള്ളവരാണ്. ഇപ്പോൾ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും രോഹിത് റൺസ് കണ്ടെത്തുന്നുണ്ട്. അത് വലിയ കാര്യമാണ്. ഫോമിലാണെങ്കിൽ രോഹിത്തിന് സെഞ്ച്വറി തികയ്ക്കാൻ 60 പന്തുകൾ മതി”

യുവരാജ് സിങ് തുടർന്നു:

” ഫോറുകളും സിക്സറുകളും അനായാസം പിറക്കുന്നു. 140-150 സ്പീഡിൽ പന്തെറിഞ്ഞാലും അനായാസം സിക്സറുകൾ നേടാൻ രോഹിത്തിന് കഴിയും. രോഹിത്തിന്റേതായ ദിവസം അവന് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ കഴിയും” യുവരാജ് സിങ് പറഞ്ഞു.