ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പുറത്തേക്ക്, പകരം ആ ടീം പാകിസ്ഥാനിലേക്ക്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. ഇവന്റിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. അല്ലെങ്കില്‍ ഏഷ്യാ കപ്പ് 2023 പോലെ തന്നെ ഒരു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് ബിസിസിഐ ഐസിസിയെ പ്രേരിപ്പിക്കും.

അതേസമയം, ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പിസിബി ഉറച്ചുനില്‍ക്കുകയാണ്. ബിസിസിഐയുടെ നിര്‍ദ്ദേശം ഐസിസി നിരസിച്ചാല്‍ പിന്നെ കാര്യമായൊന്നും പറയാനാവില്ല. പക്ഷേ അവര്‍ക്ക് ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാനുള്ള ഓപ്ഷനുണ്ടാകും.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറുന്നത് ഗാല ഇവന്റിന്റെ ബ്രാന്‍ഡ് മൂല്യത്തെ സാരമായി ബാധിക്കും. എന്നാല്‍ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാകാത്ത സാഹചര്യം വന്നാല്‍, ടൂര്‍ണമെന്റില്‍ ശ്രീലങ്ക ഇന്ത്യയുടെ സ്ഥാനം പിടിക്കും. കട്ട് ഓഫ് തീയതിയിലെ മോശം റാങ്കിംഗ് കണക്കിലെടുത്ത് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുന്നതില്‍ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.

ആതിഥേയരായ പാക്കിസ്ഥാനൊപ്പം മികച്ച ഏഴ് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് സ്വയം യോഗ്യത നേടി. കട്ട് ഓഫ് സമയത്ത് ശ്രീലങ്ക ബംഗ്ലാദേശിന് താഴെയായിരുന്നു. എന്നിരുന്നാലും ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചാല്‍, ശ്രീലങ്ക ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടും.

Read more