ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യ തോൽക്കാൻ തയ്യാറെടുത്തോളു, കിരീടം നേടാൻ ഞങ്ങൾ വരുന്നു: നജ്മുൽ ഹുസൈൻ ഷാന്റോ

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ തങ്ങളുടെ ആദ്യ കിരീടം നേടാൻ തയ്യാറെടുത്ത് ബംഗ്ലാദേശ്. പ്രധാന ഐസിസി ടൂർണമെന്റുകളിൽ സെമി ഫൈനൽ പോലും കടക്കാൻ പാടുപെട്ട ടീമായിരുന്നു ബംഗ്ലാദേശ്. എന്നാൽ ഇത്തവണ അവർ രണ്ടും കൽപ്പിച്ചാണ് വരുന്നത്. ബോളിങ് നിരയിൽ മികച്ച പ്രകടനങ്ങൾ നടത്താൻ കെല്പുള്ള ഒരുപാട് താരങ്ങൾ അവർക്ക് ഉണ്ട്.

ഫെബ്രുവരി 20 നു ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ദുബായിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇത്തവണ കിരീടം നേടാൻ ബംഗ്ലാദേശ് ടീമിന് സാധിക്കുമെന്നും, മികച്ച ബോളിങ് യൂണിറ്റ് ഇല്ലാതെയിരുന്നത് കൊണ്ടാണ് ഇത്രയും വർഷങ്ങൾ ടീം മോശമായ പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നത് എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ.

നജ്മുൽ ഹുസൈൻ ഷാന്റോ പറയുന്നത് ഇങ്ങനെ:

” ഇത്തവണ ഞങ്ങൾ ടൂർണമെന്റ് കളിക്കാൻ പാകിസ്താനിലേക്ക് പോകുന്നത് വെറുതെയല്ല. ചാംപ്യൻമാരാകാനുള്ള ശേഷി ഇന്നത്തെ ബംഗ്ലാദേശിനുണ്ട്. മികച്ച പേസ് ബോളർമാരില്ലാത്തതായിരുന്നു കഴിഞ്ഞ കുറെ കാലങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റ് നേരിട്ടിരുന്ന പ്രശ്‌നം, എന്നാലിപ്പോൾ അത് ഞങ്ങൾ പരിഹരിച്ചു. മറ്റേത് ടീം പോലെ തന്നെ ബംഗ്ലദേശും കിരീട ഫവറൈറ്റുകളാണ്” നജ്മുൽ ഹുസൈൻ ഷാന്റോ പറഞ്ഞു.

Read more