ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്നാൽ നാളുകൾ ഏറെയായി ഇന്ത്യൻ ടീം മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിയും കാരണം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താകേണ്ടി വന്നു. ഇതോടെ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് നേരെ ഒരുപാട് വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
ഈ ടീമിനെ കൊണ്ട് ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യക്ക് സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ വിജയ സാധ്യത എത്രമാത്രമാണെന്നും, ആരായിരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.
ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:
” വിരാടും രോഹിത്തും അസാമാന്യ നിലവാരമുള്ള ക്രിക്കറ്റര്‍മാരാണ്. അവര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ തിളങ്ങുക തന്നെ ചെയ്യും. വലിയ ടൂര്‍ണമെന്റുകളില്‍ ഇവര്‍ മിന്നിച്ചത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. 2023ലെ ഏകദിന ലോകകപ്പ്, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്”
ഹർഭജൻ സിംഗ് തുടർന്നു:
” മുഴുവന്‍ കളിക്കാര്‍ക്കും കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവേണ്ടതായി വരും. പക്ഷെ എങ്ങനെ തിരിച്ചുവരണമെന്ന് ഈ വലിയ താരങ്ങള്‍ക്കറിയാം. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തും വിരാടും ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീമിനു വേണ്ടി കത്തിക്കയറുമെന്നും കിരീടത്തിലേക്കു നയിക്കുമെന്നും തനിക്ക് ഉറപ്പുണ്ട്” ഹർഭജൻ സിംഗ് പറഞ്ഞു.