ചാമ്പ്യന്‍സ് ട്രോഫി 2025-ന്റെ തീയതികള്‍ അടുത്തിരിക്കെ ടീമുകള്‍ ഐസിസി ടൂര്‍ണമെന്റിനായി തയ്യാറെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വലിയ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിനായി ടീമുകള്‍ വരും ദിവസങ്ങളില്‍ ഏകദിനങ്ങള്‍ കളിക്കും. ഫെബ്രുവരി 19 ന് ബംഗ്ലാദേശിനെതിരായ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തിന് മുമ്പ് ടീം ഇന്ത്യയും ഒരു പരിശീലന മത്സരം കളിക്കും.
സ്പോര്‍ട്സ് ടാക്ക് പറയുന്നതനുസരിച്ച്, ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പരിശീലന മത്സരം ദുബായില്‍ നടക്കും. മത്സരത്തിന്റെ തീയതിയും എതിരാളിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമരൂപമാകും.
പരിശീലന മത്സരങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ അവരുടെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് പരിശീലനത്തിനായി ഒരു കളിയെങ്കിലും ഇന്ത്യക്ക് നല്‍കും. ടീമിനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല- ഒരു വൃത്തത്തെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്തു.
2024 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ അവസാനമായി ഏകദിനം കളിച്ചത്. അന്ന് ആതിഥേയ രാജ്യത്തോട് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 0-2ന് അവര്‍ തോറ്റിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടൂർണമെൻ്റിനുള്ള ഒരുക്കമായാണ് പരമ്പരയെ കാണുന്നത്. ഫെബ്രുവരി 6, 9, 12 തീയതികളിൽ നാഗ്പൂർ, കട്ടക്ക്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ മൂന്ന് ഏകദിനങ്ങൾ നടക്കും.