ചാമ്പ്യന്‍സ് ട്രോഫി 2025: ഹൃദയത്തില്‍ ഹൃദോയി, ട്രാക്കില്‍ ഷമി; അള്ളിപ്പിടിച്ച് കയറി കടുവകള്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ 229 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 118 ബോളില്‍ 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 100 റണ്‍സെടുത്തു.

ഒരുവേള 35 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയി-ജേക്കര്‍ അലി കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ജേക്കര്‍ അലി 114 ബോളില്‍ 68 റണ്‍സെടുത്തു.

തന്‍സിദ് ഹസന്‍ 25 ബോളില്‍ 25, റിഷാദ് ഹൊസൈന്‍ 12 ബോളില്‍ 18 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിദ് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി ടീമിലിടം നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ര), തൗഹിദ് ഹൃദോയി, മുഷ്ഫിഖര്‍ റഹിം, മെഹതി ഹസന്‍ മിറാസ്, ജേക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സക്കീബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Latest Stories

'വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ല, നിയമനം അഭിമുഖത്തിലൂടെ'; പി സരിൻ

INDIAN CRICKET: രോഹിതിന് പിന്നാലെ അവനും വിരമിക്കുന്നു, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാന അവസരമാവും, ഇനിയും ഫോംഔട്ടായാല്‍ ബിസിസിഐ കൈവിടും

പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാവരും സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍; 100 ഭീകരെ വധിച്ചെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിരോധമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല

IPL 2025: 'നരേന്ദ്ര മോദി സ്റ്റേഡിയം ബോംബിട്ട് തകർക്കും'; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോംബ് ഭീഷണി; സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

മാപ്പും വേണ്ടും ഒരു കോപ്പും വേണ്ട, കന്നഡയെ തൊട്ടാല്‍ പാട്ട് വെട്ടും; സോനു നിഗവുമായി സഹകരിക്കില്ല, ഗാനം നീക്കി

21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദം; പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണകേന്ദ്രം; സിന്ദൂരം ചോദിച്ചവര്‍ക്ക് ഇന്ത്യ ഹോളി സമ്മാനിച്ചു; 'ഓപ്പറേഷന്‍ സിന്ദൂരി'നെ വാനോളം പുകഴ്ത്തി ദീപിക

രാജ്യത്തിനാണ് പ്രധാന്യം.. ഈ സിനിമ തിയേറ്ററില്‍ എത്തില്ല; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്കുമാര്‍ റാവു-വാമിഖ ചിത്രത്തിന്റെ റിലീസ് മാറ്റി

ഇന്ത്യയില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഭീകരസംഘടന

'സുരക്ഷയ്ക്കുള്ള ഏക മാർഗം സമാധാനം'; സംഘർഷങ്ങൾ ഇല്ലാതാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും മലാല യൂസഫ്സായി

പ്രണയക്കുന്നതിനിടെ ഞാന്‍ നടിയാണെന്ന് ജഗത്തിനോട് പറഞ്ഞിരുന്നില്ല, ഗര്‍ഭിണിയായ ശേഷം വിവാഹിതയായി: അമല പോള്‍