ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യന്‍ ടീം പ്രഖ്യാപനം, നയിക്കാനാര്?; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിലനിര്‍ത്തിയേക്കും. എന്നിരുന്നാലും, കഴിഞ്ഞ ആറ് മാസത്തെ മോശം ഫോം കണക്കിലെടുക്കുമ്പോള്‍ ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി റോളിന്റെ അവസാനമാകുമെന്ന് പലരും ഭയപ്പെടുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പര തോല്‍വികളെ തുടര്‍ന്ന് രോഹിത് ശര്‍മ്മയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കളിച്ച അവസാന ഏകദിന ടൂര്‍ണമെന്റില്‍ (ലോകകപ്പ് 2023) ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിത് ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരെ ക്യാപ്റ്റനായി തുടരും.

ജനുവരി 12-നകം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കും. 8 ടീമുകള്‍ അടങ്ങുന്ന ടൂര്‍ണമെന്റിനുള്ള പ്രാരംഭ സ്‌ക്വാഡ് സമര്‍പ്പിക്കാനുള്ള സമയപരിധി വരുന്ന ഞായറാഴ്ചയാണ്. അതുകൊണ്ട് തന്നെ ബിസിസിഐ ഇതിനായി ഉടന്‍ യോഗം ചേരും.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമുകളെ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനാല്‍ രണ്ടിലും രോഹിത് ശര്‍മ്മ ടീം ഇന്ത്യയെ നയിക്കുമെന്നതില്‍ സംശയമില്ല.

2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യത ടീം

രോഹിത് ശര്‍മ്മ (c), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (wk), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ*, സിറാജ്, മുഹമ്മദ് ഷമി* (*=ഫിറ്റാണെങ്കില്‍)

ട്രാവലിംഗ് റിസര്‍വ്: നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ