ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും, ഐസിസിയെ സമീപിച്ച് ബിസിസിഐ

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) ടീം പ്രഖ്യാപനത്തിന് അല്‍പ്പം കൂടി സാവകാശം തേടിയെന്നാണ് അറിയുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ജനുവരി 12-നകം സ്‌ക്വാഡിനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രഖ്യാപനം ജനുവരി 19-വരെ നീളും.

സാധാരണ ഐസിസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പാണ് ടീം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ് അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അത് പ്രകാരം ജനുവരി 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിലാണ് ബിസിസിഐ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ടൂര്‍ണമെന്റിന് മുന്നോടിയായി, ഫെബ്രുവരി 6, 9, 12 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കും. ടി20 പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയേക്കും.

2023 ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച മുഹമ്മദ് ഷമി, പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം ഏകദിന പമ്പരയിലൂടെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും ഏകദിന ടീമിലേക്ക് മത്സരിക്കുന്നു. അതേസമയം, നിതീഷ് കുമാര്‍ റെഡ്ഡിയെപ്പോലുള്ള കളിക്കാര്‍ ഏകദിന ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലെങ്കിലും ടി20 സജ്ജീകരണത്തില്‍ അവരുടെ സ്ഥാനം നിലനിര്‍ത്തിയേക്കും.

Latest Stories

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..

വീടിന് തീ പിടിച്ചാൽ കുടുംബത്തെ മറന്ന് കിമ്മിന്റെ ചിത്രത്തിനെ രക്ഷിക്കണം, ഇല്ലെങ്കിൽ 3 തലമുറയ്ക്ക് തടവ് ശിക്ഷ; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ