CHAMPIONS TROPHY 2025: പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല, പക്ഷെ ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ജയിക്കും; തുറന്നടിച്ച് യുവരാജ് സിംഗ്

2025 ലെ ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിലേക്ക് പോകുന്ന ഇന്ത്യയേക്കാൾ പാകിസ്ഥാന് മുൻതൂക്കം ഉണ്ടെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് പറഞ്ഞു. മത്സരം നടക്കുന്നത് ദുബായിൽ ആണ് എന്നും അതിനാൽ തന്നെ പാകിസ്ഥാന് അവിടെ മത്സരപരിചയം കൂടുതൽ ആണെന്നും അതിനാൽ തന്നെ അവർക്ക് ആധിപത്യം ഉണ്ടെന്നും യുവരാജ് പറഞ്ഞു.

2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ദുബായിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് ജയത്തോടെയാണ് ടീം ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്. മറുവശത്ത്, കറാച്ചിയിൽ നടന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ 60 റൺസിന് ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നടക്കുമ്പോൾ ആവേശം വാനോളമാണ്.

“പാകിസ്താന് ദുബായിൽ ഒരു ബേസ് ഉള്ളതിനാൽ അവർക്ക് ഒരു നേട്ടമുണ്ടെന്ന് ഞാൻ കരുതുന്നു. അവർ അവിടെ ധാരാളം ക്രിക്കറ്റ് കളിക്കുകയും സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.

“ഇന്ത്യക്ക് മാച്ച് വിന്നർമാർ കൂടുതലാണ്. എന്നാൽ മത്സരം നടക്കുന്ന ദുബായ് സാഹചര്യങ്ങൾ പാകിസ്താനെ സംബന്ധിച്ച് ആധിപത്യം നൽകുന്ന കാര്യമാണ്” 43 കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഇന്ത്യയോട് ജയിച്ചില്ലെങ്കിൽ പണി പാളും എന്ന അവസ്ഥയിലാണ് പാകിസ്ഥാൻ. തോറ്റാൽ സെമി എത്താതെ പുറത്താകുന്ന ആദ്യ ടീമായി പാകിസ്ഥാൻ മാറും.

Latest Stories

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ, നിയമനടപടിക്കായി ശ്യാമിലിയെ സഹായിക്കും

IPL 2025: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, കോച്ചും ഈ സൂപ്പര്‍താരവും ഇനി ടീമിന് വേണ്ടി കളിക്കില്ല, ഇനി ഏതായാലും അടുത്ത കൊല്ലം നോക്കാമെന്ന് ആരാധകര്‍