ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യക്കെതിരെ ഉഭയകക്ഷി പരമ്പര നടത്തും?, പ്രതികരിച്ച് പാകിസ്ഥാന്‍

ഇന്ത്യക്കെതിരെ ഉഭയകക്ഷി പരമ്പര നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിലാണ് പിസിബിയുടെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് പിസിബി അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഒരു ഉഭയകക്ഷി പരമ്പര കളിക്കാന്‍ ബിസിസിഐ അധികൃതരുമായി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പിസിബിയുടെ വിശദ്ധീകരണം.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് സുഗമമായി ആതിഥേയത്വം വഹിക്കുന്നതിലാണ് സംഘടനയുടെ മുന്‍ഗണന. ഈ സമയത്ത് മറ്റ് നിര്‍ദ്ദേശങ്ങളൊന്നും പരിഗണിക്കാന്‍ കഴിയില്ല- ഒരു ഉറവിടം പറഞ്ഞു.

കൊളംബോയില്‍ നടന്ന ഐസിസി മീറ്റിംഗുകളില്‍ പിസിബിയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു: 1) ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബജറ്റിന് അംഗീകാരം നേടുക. 2) ഇന്ത്യ തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ഐസിസിയില്‍ നിന്നും ബിസിസിഐയില്‍ നിന്നും ഉറപ്പ് നേടുക.

”ഇപ്പോള്‍ ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ ഈ അജണ്ടയിലാണ്. ഇന്ത്യയുമായി ഒരു ഉഭയകക്ഷി പരമ്പരയും കളിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 മുതല്‍ ഇന്ത്യ പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. 2007-ല്‍ പാകിസ്ഥാന്‍ നടത്തിയ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും മുഖാമുഖം വരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ