ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്‍റോ വേദിയോ മാറ്റിയാല്‍ പാകിസ്ഥാന് നഷ്ടം 550 കോടി!

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധി ക്രിക്കറ്റ് സാഹോദര്യത്തെ നിശ്ചലമാക്കുകയാണ്. ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഭാഗവും പാകിസ്ഥാനില്‍തന്നെ നടത്തണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പിസിബി. എന്നിരുന്നാലും, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യില്ലെന്ന നിലപാട് തുടരുകയാണ് ഇന്ത്യ.

ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയോ മറ്റേതെങ്കിലും രാജ്യത്തേക്ക് ഷിഫ്റ്റ് ചെയ്യുകയോ ചെയ്താല്‍ പിസിബിക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ചാമ്പ്യന്‍സ് ട്രോഫി മാറ്റുകയോ മറ്റൊരിടത്തേക്ക് ഷിഫ്റ്റ് ചെയ്യുകയോ ചെയ്താല്‍ 65 മില്യണ്‍ യുഎസ് ഡോളര്‍ ഹോസ്റ്റിംഗ് ഫീസായി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പിസിബിക്ക് ഗണ്യമായ തുകയാണ്. ഇത് ഇന്ത്യന്‍ തുക 550 കോടിയോളം വരും.

കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നീ മൂന്ന് വേദികളാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മൂന്ന് വേദികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പിസിബി ഗണ്യമായ നിക്ഷേപം നടത്തിയതിനാല്‍ ഈ നഷ്ടം ഇരട്ടിയാകും.

യുഎഇപോലെയുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ കളിക്കുന്ന ഒരു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാമെന്ന് ഐസിസി അടുത്തിടെ പിസിബിയോട് നിര്‍ദ്ദേശിച്ചു. എന്നാലിതിനോട് അവര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Latest Stories

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

'ആപൽക്കരമായി കർമം ചെയ്ത ഒരാൾ'

ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ'; കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം