2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 175 പേരുടെ മരണത്തിന് കാരണമായ ചീഫ് മിലിട്ടറി കമാൻഡറായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടത്താൻ വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാക്കിയ ലാഹോർ, റാവൽപിണ്ടി എന്നി സ്റ്റേഡിയത്തിനടുത്ത് വെച്ച് കാണപ്പെട്ടു. ഒരിക്കൽ പാകിസ്ഥാൻ കോടതി തടവിലാക്കിയ പ്രതിയായിരുന്നു അദ്ദേഹം. ഇതോടെ കാര്യങ്ങൾ കൂടുതൽ ആശങ്കയിലായി.
പാകിസ്ഥാനിൽ കളിക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രാലയത്തിൽ അനുവാദം ലഭിക്കാത്തത് കൊണ്ട് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ ബിസിസിഐ അയക്കില്ല. ഇതോടെ പാകിസ്ഥാൻ ബോർഡ് ഐസിസിയുമായി തർക്കത്തിൽ ആഴ്ന്നു. ഇന്ത്യയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് ഐസിസി എന്നാണ് പാകിസ്ഥാൻ ബോർഡ് ഉന്നയിക്കുന്ന വിമർശനം.
ഇന്ത്യക്ക് എല്ലാ വിധ സുരക്ഷകളും ഒരുക്കാൻ പിസിബി തയ്യാറാണെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസിയോട് ബോർഡ് പറഞ്ഞിരുന്നു. പക്ഷെ ഇന്ത്യയെ അയക്കില്ല എന്ന നിലപാടിലാണ് കേന്ദ്ര മന്ത്രാലയം. പാകിസ്ഥാൻ ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്നതിൽ പിന്മാറുകയാണെന്നുള്ള വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗീകമായുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഹൈബ്രിഡ് മോഡലിൽ നടത്തണം എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനായിരിക്കും ഐസിസിയുടെ തീരുമാനം.
പാകിസ്ഥാൻ ബോർഡുമായുള്ള ഈ പ്രശ്നത്തിന്റെ ഇടയ്ക്കാണ് ഭീകരാക്രമഃ സൂത്രധാരൻ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി ഈ സ്റ്റേഡിയങ്ങളിലെ പരിസരത്ത് വെച്ച് കണ്ടു എന്ന വാർത്തകൾ വന്നത്. അതുമായി ബന്ധപ്പെട്ട വാർത്തയിൽ ഇത് വരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല.