ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി റെയ്‌നയുടെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025-ലേക്ക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരം സുരേഷ് റെയ്‌ന. പരിചയസമ്പന്നരായ താരങ്ങളായ കെ.എല്‍ രാഹുലിനെയും മുഹമ്മദ് ഷാമിയെയും സുരേഷ് റെയ്ന ബെഞ്ചിലിരുത്തി. ഈയിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇരു താരങ്ങള്‍ക്കും കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല.

ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടീം മാനേജ്മെന്റ് രാഹുലിനെ ആറാം നമ്പറിലേക്ക് ഇറക്കി. അവിടെ അദ്ദേഹത്തിന് രണ്ട് ഇന്നിംഗ്‌സുകളിലായി 12 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാം ഏകദിനത്തില്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ അഞ്ചാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും 29 പന്തില്‍ 40 റണ്‍സ് നേടുകയും ചെയ്തു.

അതേസമയം, ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിച്ച ഷമിക്ക് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചു. 52 ശരാശരിയിലും 6.57 ഇക്കോണമി റേറ്റിലും അദ്ദേഹം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എന്നിരുന്നാലും, നീണ്ട പരിക്കിന് ശേഷം 34 കാരനായ അദ്ദേഹം ഏകദിന പരമ്പര കളിച്ചു. കൂടുതല്‍ മാച്ച് പരിശീലനത്തിലൂടെ അദ്ദേഹം താളം തിരിച്ചുപിടിക്കുമെന്നാണ് വിദഗ്ധരുടെ വിശ്വാസം.

എന്നിരുന്നാലും, തന്റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ റെയ്ന തീരുമാനിച്ചു. വാഷിംഗ്ടണ്‍ സുന്ദറും വരുണ്‍ ചക്രവര്‍ത്തിയുമാണ് ടീമില്‍ ഇടം പിടിക്കാത്ത മറ്റ് രണ്ട് താരങ്ങള്‍. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന റെയ്ന, സമ്മര്‍ദ്ദം സൃഷ്ടിക്കാനും വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവ് കണക്കിലെടുത്ത് കുല്‍ദീപ് യാദവ് ടൂര്‍ണമെന്റില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞു.

സുരേഷ് റെയ്ന പ്രവചിച്ച പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (ഡബ്ല്യുകെ), അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍