2025 ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാൻഡും തമ്മിലുള്ള മത്സരം കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ് നടക്കുക.
നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും മൂന്നാം മത്സരത്തിൽ വീണ്ടും നിരാശ സമ്മാനിച്ചു. എന്നാൽ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം രോഹിത് അല്ലെന്നും അത് പേസ് ബോളർ ജസ്പ്രീത് ബുംറയുടെ വിടവാണെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശിഖർ ധവാൻ.
ശിഖർ ധവാൻ പറയുന്നത് ഇങ്ങനെ:
” ഇന്ത്യന്‍ നിരയില്‍ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. സംതുലിതമായ ടീമാണ് ഇന്ത്യയുടേത്. ഇംഗ്ലണ്ടിനെതിരായ ടീമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇന്ത്യയുടെ വലിയ പ്രശ്‌നം രോഹിത് ഫോം ആകാത്തതല്ല, ജസ്പ്രീത് ബുംറയുടെ വിടവാണ്. ബുംറയുടെ അഭാവം വലിയ വിടവാണെന്ന് നിസംശയം പറയാം”
ശിഖർ ധവാൻ തുടർന്നു:
” ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. എന്നെ സംബന്ധിച്ച് ബുംറയാണ് ഏറ്റവും മികച്ച പേസര്‍. അവന്റെ കൃത്യതക്ക് പകരം വെക്കാനാകില്ല. വളരെ ശാന്തതയോടെ കളിക്കുന്ന താരമാണവന്‍. വലിയ ടൂര്‍ണമെന്റുകളില്‍ ശാന്തതയോടെ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്” ശിഖര്‍ ധവാന്‍ പറഞ്ഞു.