ചാമ്പ്യൻസ് ട്രോഫി 2025: ഗ്രൗണ്ടിൽ ശ്രേയസിന്റെ റിങ്ങാ റിങ്ങാ റോസസ്സ്, ഒപ്പം കൂടി കോഹ്‌ലിയും; വീഡിയോ കാണാം

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ന്യുസിലാൻഡിന് 250 റൺസ് വിജയലക്ഷ്യം. ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി. ന്യുസിലാൻഡ് ബോളർമാരുടെയും ഫീൽഡർമാരുടെയും സംഹാര താണ്ഡവത്തിനാണ് ഇന്ത്യ ഇരയായത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യുസിലാൻഡ് പവർ പ്ലെയിൽ തന്നെ ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡിന് 50 റൺസ് എടുക്കുന്നതിനു മുൻപ് തന്നെ 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ വിൽ യങ്, രചിൻ രവീന്ദ്ര എന്നിവരാണ് പുറത്തായത്. എന്നാൽ മത്സരത്തിനിടയിൽ ശ്രേയസ് അയ്യരിന്റെ ഫീൽഡിങ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഫീല്ഡിങ്ങിന്റെ ഇടയിൽ വെച്ച് ശ്രേയസ് അയ്യർ പന്ത് കാണാതെ 360 ഡിഗ്രി ചുറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്. ഇത് കണ്ട വിരാട് കോഹ്ലി താരത്തെ അനുകരിച്ച് ട്രോളുകയും ചെയ്തു. കമന്ററി ബോക്സിനുള്ളിൽ റിങ്ങാ റിങ്ങാ റോസ്സസ് എന്ന കമന്റും വന്നിരുന്നു.

ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക്‌ പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

Latest Stories

വിവാദങ്ങൾക്ക് വിട; 'ബേബി ഗേൾ' ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നിവിൻ

മോദിയെ വിമര്‍ശിക്കാന്‍ പറ്റില്ല, വിക്രം മിസ്രിക്ക് നേര്‍ക്ക് വെടിനിര്‍ത്തലില്‍ ആക്രോശവുമായി സംഘപരിവാര്‍; ഹിമാന്‍ഷിക്ക് ശേഷം തീവ്രവലതുപക്ഷത്തിന്റെ അടുത്ത ടാര്‍ഗറ്റ്

IPL 2025: പ്ലേഓഫിന് ഒരുങ്ങുന്ന ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം ഇനി കളിക്കില്ല, അവനില്ലാതെ എങ്ങനെ കപ്പടിക്കും, പരിക്കേറ്റതോടെ ഇനിയുളള മത്സരങ്ങള്‍ നഷ്ടമാവും

അടച്ചുപൂട്ടലിന്റെ വക്കില്‍ മംഗളം ദിനപത്രം; ഏറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ഏഷ്യാനെറ്റ് ന്യൂസിന് കീഴില്‍ കേരളത്തില്‍ പുതിയ മീഡിയ ഹൗസ്; പണമെറിയാന്‍ ബിജെപി അധ്യക്ഷന്‍

'സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ'; ഇന്ത്യ-പാക് വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

INDIAN CRICKET: അവനെ പോലൊരു കളിക്കാരന്‍ ടീമിലുണ്ടാവുക എന്നത് വിലമതിക്കാനാകാത്ത കാര്യം, എന്തൊരു പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്, തന്റെ ഇഷ്ടതാരത്തെ കുറിച്ച്‌ വിരാട് കോഹ്‌ലി

INDIAN CRICKET: രോഹിതും ധോണിയും കോഹ്‌ലിയും ഒകെ ഇന്ത്യയിൽ പോലും മികച്ചവരല്ല, ഏറ്റവും മികച്ച 5 താരങ്ങൾ അവന്മാരാണ്: വെങ്കിടേഷ് പ്രസാദ്

രവി മോഹനും കെനിഷയും പൊതുവേദിയിൽ വീണ്ടും ; വൈറലായി വീഡിയോ

ഒന്നര വയസുള്ള അനിയത്തിയെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

'ഇന്ത്യയെ ശാന്തരാക്കണം, ഞങ്ങളെ രക്ഷിക്കണം'; വ്യോമപ്രതിരോധം തകര്‍ത്തപ്പോള്‍ പാക് സൈനിക മേധാവി അയല്‍ രാജ്യങ്ങളിലേക്ക് ഓടി; മൂന്ന് രാജ്യങ്ങളില്‍ നേരിട്ടെത്തി അസിം മുനീര്‍ അപേക്ഷിച്ചു